മാർപാപ്പാ രാജിവെക്കുവാന്‍ പോകുന്നുവെന്ന പ്രചരണം നിഷേധിച്ച് വത്തിക്കാന്‍

ഫ്രാന്‍സിസ് പാപ്പാ രാജിവെക്കുവാന്‍ പദ്ധതിയിടുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വെറും കിംവദന്തി മാത്രമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുമായുള്ള ബന്ധം വളര്‍ത്തുന്നത് സംബന്ധിച്ച് ഇറ്റാലിയന്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ച ‘കൊഓപെറാ’ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ടായിരുന്നു കര്‍ദ്ദിനാളിന്റെ പ്രതികരണം.

തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്റെ പാത പിന്തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പ രാജിവെക്കുവാനുള്ള സാധ്യതകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ഇതിനേക്കുറിച്ച് ഒന്നും പറയുവാനില്ലെന്നും, ഇത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നുമായിരുന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

കര്‍ദ്ദിനാളിനു പുറമേ, സമീപകാലത്ത് പാപ്പയുമായി സംസാരിച്ചിട്ടുള്ള എല്ലാവരും ഈ വാര്‍ത്ത ഒരേ സ്വരത്തില്‍ നിഷേധിച്ചിരിന്നു.

ദൈവം അനുവദിക്കുന്ന കാലത്തോളം പരിശുദ്ധ കത്തോലിക്ക സഭയുടെ തലപ്പത്ത് തുടരുവാനാണ് തന്റെ തീരുമാനമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതായി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ബ്രസീലിലെ മെത്രാന്‍മാര്‍ പറഞ്ഞിരിന്നു. പാപ്പാ രാജിവെക്കുവാന്‍ പദ്ധതിയിടുന്നു എന്ന വാര്‍ത്ത വ്യാജമാണെന്നാണ് കര്‍ദ്ദിനാള്‍ സമിതിയിലെ പാപ്പയുടെ ഉപദേഷ്ടാവായ കര്‍ദ്ദിനാള്‍ ഓസ്കാര്‍ ആന്‍ഡ്രെസ് റോഡ്രിഗസ് മാരാഡിയാഗയും ജൂണ്‍ 9-ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group