2025-ലെ ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഒഫീഷ്യൽ ഗാനത്തിനായി വത്തിക്കാൻ മത്സരം സംഘടിപ്പിക്കുന്നു

2025ൽ നടക്കുവാനിരിക്കുന്ന ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഒഫീഷ്യൽ ഗാനത്തിന് വേണ്ടി ഈണമൊരുക്കാൻ വത്തിക്കാൻ മത്സരം
സംഘടിപ്പിക്കുന്നു.

മോൺ. പിയാർ ആഞ്ചെലോ സെറി ഇറ്റാലിയൻ ഭാഷയിൽ എഴുതിയ ഗാനത്തിന് ഈണം നൽകുക എന്നതാണ് മത്സരം. ഡിസാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

പിൽഗ്രിംസ് ഓഫ് ഹോപ്പ് എന്നതാണ് ജൂബിലി വർഷത്തിന്റെ പ്രമേയം. അടുത്ത വർഷം ജനുവരി 16 മുതൽ മാർച്ച് 25 വരെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സേക്രട്ട് മ്യൂസിക്കുമായി സഹകരിച്ച് ജഡ്ജിംങ് കമ്മറ്റിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ജൂബിലി വർഷത്തിന്റെ വെബ്സൈറ്റിൽ നിന്ന് മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group