എമിരിറ്റസ് ബെനഡിക്റ്റ് പാപ്പായുടെ മരണവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത നിഷേധിച്ച് വത്തിക്കാൻ

പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ മരണപ്പെട്ടതായി അറിയിച്ചു കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പരന്ന വാർത്ത തെറ്റാണെന്നു സ്ഥിരീകരിച്ചു വത്തിക്കാൻ. ജർമ്മൻ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റ് ബിഷപ്പ് ജോർജ്ജ് ബാറ്റ്സിംഗിന്റെ പേര് ഉപയോഗിച്ചുള്ള ട്വിറ്റർ അക്കൗണ്ടാണ് കിംവദന്തി പ്രചരിപ്പിച്ചത്.ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ മരിച്ചിട്ടില്ല എന്നും ഈ അക്കൗണ്ടും വാർത്തയും വ്യാജമാണെന്ന് ഔദ്യോഗികമായി അധികൃതർ സ്ഥിരീകരണം നൽകി.

ഇറ്റാലിയൻ പത്രപ്രവർത്തകൻ തോമാസ്സോ ഡെബനെഡെറ്റി ആയിരുന്നു ഈ വ്യാജ വാർത്തയ്ക്ക് പിന്നിൽ. ബെനഡിക്ട് പതിനാറാമന്റെ മരണവാർത്ത വ്യാജമായി പ്രചരിപ്പിക്കാൻ കത്തോലിക്കാ ബിഷപ്പുമാരുടെയും കർദിനാൾമാരുടെയും വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ഇറ്റാലിയൻ പത്രപ്രവർത്തകൻ ടോമാസ്സോ ഡെബനെഡെറ്റി പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. മുൻപ് തോമാസ്സോ പല ബിഷപ്പുമാരുടെയും പേരുകളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group