എറണാകുളം അങ്കമാലി അതിരൂപതയ്ക്കു വേണ്ടി വ്യത്യസ്ത ആരാധനക്രമ രീതിയെന്നത് തള്ളിക്കളയുന്നതായി വത്തിക്കാന്‍

എറണാകുളം-അങ്കമാലി അതിരൂപതയക്കു വേണ്ടി വ്യത്യസ്ത ആരാധനക്രമ രീതി എന്നത് തള്ളിക്കളയുന്നുവെന്ന് വത്തിക്കാൻ.

പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന് അയച്ച കത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം പ്രീഫെക്ട് കർദിനാൾ ലെയണാർദോ സാന്ദ്രി, ആർച്ച് ബിഷപ് സെക്രട്ടറി ജോർജോ ദെമെത്രിയോ ഗല്ലാറോ എന്നിവരാണ് കത്തയച്ചിരിക്കുന്നത്. മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരമുളള വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നതു സംബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരിൽ നിന്നും അൽമായ വിശ്വാസികളിൽ നിന്നും ഈ കാര്യാലയത്തിലേക്ക് കത്തുകളും നിവേദനങ്ങളും തുടർന്നും ലഭിച്ചു കൊണ്ടിരിക്കുകയാണെന്ന് കത്തിൽ പറയുന്നു.

വ്യത്യസ്ത ആരാധനാക്രമരീതി അംഗീകരിക്കണമെന്നുള്ള അഭ്യർഥന ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള നിലപാടുകളുടെ പശ്ചാത്തലത്തിൽ, എറണാകുളം-അങ്കമാലി അതിരൂപതയുടെ സേദെ പ്ലേന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചപ്പോൾ നൽകപ്പെട്ട നിർദേശങ്ങൾ (Prot. N. 130/2022 dated 30 July 2022) റോമൻ കുരിയായിലെ ഈ കാര്യാലയം വീണ്ടും ആവർത്തിക്കുന്നു. സിനഡൽ രീതി നടപ്പിലാക്കാനുള്ള ഫലപ്രദമായ ബോധനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ CCEO c. 1538 $1 പ്രകാരമുള്ള ഒഴിവുകൾ (Dispensations), ഇക്കാര്യത്തെക്കുറിച്ച് ഇതിനകം നൽകപ്പെട്ട വ്യക്തമായ നിർദേശങ്ങൾ പ്രകാരം (Cf. letter Prot. N. 248/2004 dated 9 November 2020), നൽകാവുന്നതാണ്.

കൂടുതലായ ഏതെങ്കിലും അജപാലനപരമായ പ്രായോഗികകാര്യങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ വിവേകപൂർണമായ വിലയിരുത്തലിനു വിടുമ്പോൾത്തന്നെ, ഇക്കാര്യത്തിലുള്ള തത്ത്വങ്ങളെക്കുറി ച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കേണ്ടതും എല്ലാ മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായരും ആരാധനക്രമത്തെക്കുറിച്ചുള്ള സിനഡൽ തീരുമാനം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നു (Cf. cann. 150 $ 2 and 199 $ 1, CCEO) സംശയാതീതമായി വ്യക്തമാക്കേണ്ടതും ആവശ്യമാണെന്നു മനസിലാക്കുന്നു. അതിനാൽ, എറണാകുളം അങ്കമാലി അതിരൂപതയ്ക്കു വേണ്ടി വ്യത്യസ്ത ആരാധനക്രമരീതി (Liturgical Variant) എന്നത് തള്ളിക്കളയുന്നു.

പരിശുദ്ധ സിംഹാസന ത്തിൽ നിന്ന് ഇതിനു മുമ്പു നൽകപ്പെട്ട നിർദേശങ്ങളും, പ്രത്യേകിച്ച് 2022 മാർച്ച് 25ന് ഫ്രാൻസിസ് മാർപാപ്പ അതിരൂപതയെ അഭിസംബോധന ചെയ്തു നൽകിയ പ്രബോധനവും മുകളിൽ പറഞ്ഞ നിർദ്ദേശങ്ങളും പ്രകാരം, ഏകീകൃത കുർബാന അർപ്പണ രീതിയെക്കുറിച്ചുള്ള സിനഡ് തീരുമാനം, അജപാലനപരവും പിതൃസഹജവുമായ വിവേകത്തോടെ, കൂടുതൽ കാലതാമസമില്ലാതെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കേണ്ടതാണ്. പിന്നീട്, സ്വീകരിച്ച നടപടികളെക്കുറിച്ച് ഈ കാര്യാലയത്തിലേക്കു റിപ്പോർട്ടു ചെയ്യണമെന്നും ഏതു രീതിയിലുള്ള സഹായത്തിനും പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം സന്നദ്ധമാണെന്നും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group