മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യ​യി​ലെ വ​ത്തി​ക്കാ​ന്‍ പ്ര​തി​നി​ധി ചങ്ങനാശേരിയിലെത്തി

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യ​യി​ലെ വ​ത്തി​ക്കാ​ന്‍ പ്ര​തി​നി​ധി ആ​​​​​ര്‍​ച്ച്​​​​​ബി​​​​​ഷ​​​​​പ് ഡോ.​​ ​ലെ​​​​​യോ​​​​​പോ​​​​​ള്‍​ദോ ജി​​​​​റേ​​​​​ല്ലി ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത കേ​​​​​ന്ദ്ര​​​​​ത്തിലെത്തി.

ഇ​ന്ന​ലെ രാ​ത്രി നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ല്‍ എ​​​​​ത്തി​​​​​ച്ചേ​ർ​ന്ന അ​​​​​പ്പ​​​​​സ്‌​​​​​തോ​​​​​ലി​​​​​ക് നു​​​​​ണ്‍​​ഷ്യോ​യെ ബൊ​ക്കെ ന​ൽ​കി സ്വീകരിച്ചു.

ച​ങ്ങ​നാ​ശേ​രി അതി രൂപത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ത​ക്ക​ല മെ​ത്രാ​ൻ മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, മോ​ൺ. ജ​യിം​സ് പാ​ല​യ്ക്ക​ൽ, മോ​ൺ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, ചാ​ൻ​സ​ല​ർ റ​വ.​ഡോ.​ഐ​സ​ക് ആ​ല​ഞ്ചേ​രി, വൈ​ദി​ക അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് അ​​​​​തി​​​​​രൂ​​​​​പ​​​​​ത കേ​​​​​ന്ദ്ര​​​​​ത്തി​​​​​ല്‍ എ​​​​​ത്തി​​​​​ച്ചേ​​​​​ര്‍​ന്ന വ​​​​​ത്തി​​​​​ക്കാ​​​​​ന്‍ പ്ര​​​​​തി​​​​​നി​​​​​ധി​​​​​യെ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ സ്വീ​​​​​ക​​​​​രി​​​​​ച്ചു.

ഇ​​​​​ന്നു രാ​​​​​വി​​​​​ലെ 6.45ന് ​​​​​വ​​​​​ത്തി​​​​​ക്കാ​​​​​ന്‍ നു​​​​​ണ്‍​ഷ്യോ അ​​​​​ന്താ​​​​​രാ​​​ഷ്‌​​​ട്ര കു​​​​​ടും​​​​​ബ​​​​​പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യ തു​​​​​രു​​​​​ത്തി കാ​​​​​നാ- ജോ​​​​​ണ്‍ പോ​​​​​ള്‍ ര​​​​​ണ്ടാ​​​​​മ​​​​​ന്‍ പൊ​​​​​ന്തി​​​​​ഫി​​​​​ക്ക​​​​​ല്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ടി​​​​​ല്‍ വി​​​​​ശു​​​​​ദ്ധ കു​​​​​ര്‍​ബാ​​​​​ന അ​​​​​ര്‍​പ്പി​​​​​ക്കും. ഉ​​​​​പ​​​​​രി​​​​​പ​​​​​ഠ​നം ​​​​ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​വ​​​​​രും പ്ര​​​​​ഫ​​​​​സ​​​​​ര്‍​മാ​​​​​രും ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ന്ന വൈ​​​​​ദി​​​​​ക​​​​​രോ​​​​​ടും സ​​​​​മ​​​​​ര്‍​പ്പി​​​​ത​​​​​രോ​​​​​ടും സം​​​​​വാ​​​​​ദം ന​​​​​ട​​​​​ത്തും.

12ന് ​​​​​ഇ​​​​​ത്തി​​​​​ത്താ​​​​​നം സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് പ്രീ​​​​​സ്റ്റ് ഹോം ​​​​​സ​​​​​ന്ദ​​​​​ര്‍​ശി​​​​​ക്കും. ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 2.30ന് ​​​​​എ​​​​​സ്ബി കോ​​​​​ള​​​​​ജി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ലെ​​​​​യോ​​​​​പോ​​​​​ള്‍​ദോ ജി​​​​​റേ​​​​​ല്ലി​​​​​ക്കു അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ സ്വീ​​​​​ക​​​​​ര​​​​​ണം ന​​​​​ല്‍​കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group