ഈ വർഷത്തെ വിശുദ്ധവാരത്തിലെ മാർപാപ്പായുടെ കാര്യപരിപാടികൾ വത്തിക്കാൻ പുറത്തിറക്കി

വത്തിക്കാൻ സിറ്റി :കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഈ വർഷo വത്തിക്കാനിൽ നടക്കാനിരിക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ കാര്യപരിപാടികൾ വത്തിക്കാൻ പുറത്തിറക്കി.

2019 -നു ശേഷം ആദ്യമായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം കൊടുക്കും.

ഏപ്രിൽ പത്തിന് ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾ പ്രാദേശിക സമയം രാവിലെ പത്തു മണിക്ക് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിൽ നടക്കും.

പെസഹാ വ്യാഴാഴ്ചത്തെ പെസഹാ ഭക്ഷണ സമയത്തെ തിരുക്കർമ്മങ്ങളിൽ മാർപാപ്പയുടെ പങ്കാളിത്തം ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ, ഈ ദിനം മാർപാപ്പ പ്രാദേശത്തെ ഒരു ജയിൽ സന്ദർശിച്ചിരുന്നു. പെസഹാ വ്യാഴാഴ്ച രാവിലെ 9.30 -ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് മാർപാപ്പ നേതൃത്വം നൽകും.

ദുഃഖവെള്ളിയാഴ്ച, വൈകുന്നേരം അഞ്ചു മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർത്താവിന്റെ പീഡാനുഭവത്തിന്റെ പ്രാർത്ഥനകളിൽ പാപ്പാ നേതൃത്വം കൊടുക്കും. ഈ വർഷം ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ കൊളോസിയത്തിലേക്കു നടത്തും. ഏപ്രിൽ 16 -ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വൈകുന്നേരം 7.30 -ന് പാപ്പാ ഈസ്റ്റർ വിജിൽ കുർബാന അർപ്പിക്കും. കൂടാതെ 10 മണിക്ക് സെന്റ് പീറ്റേഴ്സ് സ്ക്വയറിനു പുറത്ത് ഈസ്റ്റർ ഞായറാഴ്ച കുർബാനയും ആഘോഷിക്കും. അതിനു ശേഷം പരമ്പരാഗത ഉർബി എറ്റ് ഓർബി അനുഗ്രഹം നൽകും.

വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫുക്കോൾഡ്, ടൈറ്റസ് ബ്രാൻഡ് എന്നിവരെയും മറ്റ് എട്ടു പേരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് മെയ് 15 -ന് രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group