മയക്കുമരുന്നു ദുരുപയോഗം തടയുന്നതിന് ത്രിതല സമീപനവുമായി വത്തിക്കാൻ!

വ്യക്തിപരവും സാമൂഹികവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിന് പ്രാപ്തിയേകുന്ന മൂല്യബോധം യുവജനത്തിനു നല്കേണ്ടത് അനിവാര്യമാണെന്നും മയക്കുമരുന്നാസക്തി തടയുന്നതിനുള്ള പ്രധാന ഘടകം വിദ്യാഭ്യാസമാണെന്നും പരിശുദ്ധസിംഹാസനം.

നിരോധിത മയക്കുമരുന്നുകളുടെ ഉൽപ്പാദനവും വിതരണവും തടയുന്നതിനും അവയെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങൾ, നിയമപാലനം, മയക്കുമരുന്നിനടിമകളായവർക്കുള്ള ഉചിതമായ പരിചരണം, വിദ്യാഭ്യാസത്തിലൂടെയുള്ള പ്രതിരോധം എന്നിവയിലധിഷ്ഠിതമായ ത്രിതല സമീപനം ആയിരിക്കണമെന്ന് പരിശുദ്ധസിംഹാസനം നിർദ്ദേശിക്കുന്നു.

ഐക്യരാഷ്ട്രസംഘടനയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, അമേരിക്കൻ ഐക്യനാടുകളിൽ ന്യുയോർക്ക് പട്ടണത്തിൽ, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ എഴുപത്തിയൊമ്പതാമതു യോഗത്തിൻറെ മൂന്നാം സമിതിയുടെ പൊതുസംവാദത്തിലാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.

നിയമവിരുദ്ധമായ മയക്കുമരുന്ന് ഉൽപ്പാദനവും കടത്തും തടയുന്നതിനും ചെറുക്കുന്നതിനുമായി ഫലപ്രദവും നീതിപൂർവകവും മാനുഷികവും വിശ്വസനീയവുമായ കുറ്റകൃത്യ നീതിന്യായ സംവിധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പരിശുദ്ധസിംഹാസനം പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം വധശിക്ഷ, പീഡനം, മനുഷ്യൻറെ അന്തസ്സ് ലംഘിക്കുന്ന മറ്റ് ക്രൂരവും അസാധാരണവുമായ ശിക്ഷകൾ എന്നിവയെ എതിർക്കാൻ പരിശുദ്ധസിംഹാസനം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group