വിശ്വാസ സമൂഹം കാത്തിരിക്കുന്ന വേളാങ്കണ്ണി ആരോഗ്യമാതാ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാളിന് ഇന്ന് കൊടിയേറും. സെപ്റ്റംബർ എട്ടിനാണ് പ്രധാന തിരുനാൾ. ഇന്നു വൈകുന്നേരം 5.45ന് തഞ്ചാവൂർ ബിഷപ്പ് ഡോ. സഹായരാജ് കൊടിയേറ്റം നിർവഹിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ തമിഴ്, കന്നട, മലയാളം, തെലുങ്ക്, ഒഡിഷ, മറാത്തി, ഇംഗ്ലീഷ് ഭാഷകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പ്രധാന തിരുനാൾദിനമായ എട്ടിനു രാവിലെ ആറിനു തഞ്ചാവൂർ ബിഷപ്പ് ഡോ. സഹായരാജിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. തുടർന്നു കൊടിയിറക്കം. തിരുനാൾ കുർബാനയും മറ്റു തിരുക്കർമങ്ങളും ജയ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്യും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group