ദൈവകരുണയുടെ സിൽവർ ജൂബിലി വർഷത്തിന് ആരംഭo കുറിച്ച് വെനിസ്വേല

വെനിസ്വേലൻ അതിരൂപതയായ മരാകായിബോയിൽ ദൈവകരുണയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു.

ഈ വർഷം ഏപ്രിൽ 24 മുതൽ (ഇന്നലെ) അടുത്തവർഷം ഏപ്രിൽ 16 വരെ ദണ്ഡവിമോചനം നേടാനുള്ള അവസരവും രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് ലൂയിസ് അസുവാജേ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂബിലി വർഷത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ വിശദമായ വിവരം അടുത്ത ദിവസങ്ങളിൽ രൂപത അധികൃതർ പുറത്തുവിടും. അതിരൂപതയിലെ എല്ലാ ഇടവകകളിലൂടെയും ദൈവകരുണയുടെ ചിത്രവുമായി നടത്തുന്ന പ്രയാണം ഇതിൽ സവിശേഷ ശ്രദ്ധ നേടുമെന്നാണ് കരുതപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group