വിഭൂതി തിരുനാളിൽ തെരുവിൽ യാത്രികർക്ക് ചാരം കൊണ്ട് കുരിശ് വരക്കുന്ന ബിഷപ്പിന്റെ ചിത്രം തരംഗമാകുന്നു

വിഭൂതി തിരുനാൾ ദിനത്തിൽ തെരുവിലിറങ്ങി യാത്രി കർക്ക് ചാരം കൊണ്ട് കുരിശുവരച്ചു നൽകുന്ന ഐറിഷ് ബിഷപ്പിന്റെ ചിത്രം തരംഗമാകുന്നു.

അയർലൻഡിലെ വാട്ടർഫോർഡ് ആൻഡ് ലിസ്‌മോർ രൂപതാധ്യക്ഷൻ ബിഷപ്പ് അൽഫോൻസസ് കളളിനനാണ് വിഭൂതിയുടെ സന്ദേശം പകരാൻ തെരുവുകൾ തോറും ഇറങ്ങിയത്.

വിഭൂതി തിരുനാൾ ദിവസം ദൈവാലയത്തിൽ എത്താൻ സാധിക്കാത്തവരിലേക്കും വിശ്വാസം പകർന്നു നൽകാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് അദ്ദേഹം ജോൺ റോബർട്ട്‌സ് സ്‌ക്വയറിലെത്തി അതിലെ നടന്നു നീങ്ങിയവർക്ക് ചാരം നൽകിയത്. രൂപതയുടെ ഔദ്യോഗിക പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.

‘പശ്ചാത്തപിച്ച്, സുവിശേഷത്തിൽ വിശ്വസിക്കുക,’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളസഭ വലിയ നോമ്പിന് തുടക്കം കുറിക്കുന്ന വിഭൂതി തിരുനാളിൽ സുപ്രധാനമായ ചാരംപൂശൽ ശുശ്രൂഷ തെരുവിലേക്കും വ്യാപിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം അനേകരമാണ് ഷെയർ ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group