വിശുദ്ധ ചാവറപിതാവിന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷത്തില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും.

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷങ്ങളുടെ സമാപനദിവസമായ ജനുവരി മൂന്നിന് നടക്കുന്ന ചടങ്ങുകളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.

മാന്നാനം സെന്റ് എംസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനത്തിലാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിശിഷ്ടാതിഥിയായി എത്തുന്നത്.
മന്ത്രി വി.എൻ. വാസവൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരൻ, സീറോ മല ബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തോമസ് ചാ ഴികാടൻ എംപി, സിഎംഐ സഭയുടെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പി ൽ, സിഎംസി സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രെയ്സ് തെരേസ് എന്നിവർ പ്ര സംഗിക്കും. മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ ഉപരാഷ്ട്രപ തിക്ക് ഉപഹാരം സമർപ്പിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group