വിമല ഹൃദയ ഫ്രാൻസിസ്ക്കൻ സഭാ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം മെയ് രണ്ടിന്

കൊച്ചി : വിമല ഹൃദയ ഫ്രാൻസിസ്ക്കൻ സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം മെയ് രണ്ടു മുതൽ ഏഴു വരെ വിവിധ പരിപാടികളോടെ നടക്കും.

മേയ് രണ്ടിന് വിമലഹൃദയ സഭയുടെ പ്രഥമ കോൺവെന്റായ കാഞ്ഞിരക്കോട് സെന്റ് മാർഗരറ്റസിൽ നിന്ന് രാവിലെ എട്ടിന് വിളംബര ദീപശിഖാ പ്രയാണം തുടങ്ങും.

സുപ്പീരിയർ ജനറൽ റവ. റെക്സിയ മേരി ഉദ്ഘാടനം ചെയ്യും. 10.30 ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പതാക ഉയർത്തുന്നതോടെ പ്ലാറ്റിനം ജൂബിലിക്ക് തുടക്കമാകും.ബിഷപ്പുമാരായ ഡോ. തോമസ് ജെ നെറ്റോ, ഡോ. അനിൽ ജോസഫ് കുട്ടോ, ഡോ. പോൾ ആന്റണി മുല്ലശ്ശേരി, ഡോ. വിൻസെന്റ് സാമുവൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ.ജെയിംസ് റാഫേൽ ആനാപ്പറമ്പിൽ, ഡോ. സ്റ്റാൻലി റോമൻ തുടങ്ങിയവർ പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group