ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ അപലപനീയം : ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​സൂ​​​ത്രി​​​ത​​​വും വ്യാ​​​പ​​​ക​​​വു​​​മാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തു​​​മെ​​​ന്ന് മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾക്കും സ​​​മൂ​​​ഹ​​​ത്തി​​​നും​​ നേ​​​രേ അ​​​ക്ര​​​മ​​​ങ്ങ​​​ൾ കൂ​​​ടി വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പ​​​ല സ​​​ർ​​​ക്കാ​​​രു​​​ക​​​ളും മൗ​​​നം പാ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും റാ​​​യ്പുരി​​​ൽ ന​​​ട​​​ന്ന എ​​​ഐ​​​സി​​​സി പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചെ​​​ന്നി​​​ത്ത​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​ത്യേ​​​കി​​​ച്ചു ക്രൈ​​​സ്ത​​​വ​​​ർ​​​ക്കും നേ​​​രേ പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ന​​​ട​​​ക്കു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ഡ​​​ൽ​​​ഹി​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ ന​​​ട​​​ത്തി​​​യ വ​​​ൻ പ്ര​​​തി​​​ഷേ​​​ധം കോ​​​ണ്‍ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യും ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

തി​​​ക​​​ച്ചും അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ സ്വീ​​​ക​​​രി​​​ക്ക​​​ണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group