ക്രൈസ്തവർക്കെതിരെയുള്ള അ​​​ക്ര​​​മ​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ​​​യി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​o: സിബിസിഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍

കൊച്ചി : തുടർച്ചയായി ഭാരതത്തിൽ ക്രൈസ്തവ സമൂഹത്തിന് നേരെ അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്‌​​​സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യാ​​​ര്‍ അ​​​ഡ്വ.​​​ വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന മ​​​ത​​​വി​​​ശ്വാ​​​സ നീ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ നി​​​ര്‍​വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ക്രൈ​​​സ്ത​​​വ​​​ര്‍​ക്കു​​​ നേ​​​രെ​​​യു​​​ള്ള വി​​​ദ്വേ​​​ഷ​​​പ​​​ര​​​മാ​​​യ പീ​​​ഡ​​​ന സം​​​ഭ​​​വ​​​ങ്ങ​​​ൾ കു​​​ത്ത​​​നെ കൂ​​​ടി. 2018ല്‍ 292 ​​​കേ​​​സു​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള​​​തെ​​​ങ്കി​​​ല്‍ 2022 ഡി​​​സം​​​ബ​​​റി​​​ൽ ഇ​​​ത് 541 ആ​​യി.
ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ലും ഛത്തിസ്ഗ​​​ഢി​​​ലു​​​മാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ അ​​​ക്ര​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഛത്തിസ്ഗ​​​ഢി​​​ലെ നാ​​​രാ​​​യ​​​ണ്‍​പൂ​​​ര്‍ ജി​​​ല്ല​​​യി​​​ൽ ഇ​​​ക്ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ള്‍ ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​ണ്.

ചി​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് ക്രൈ​​​സ്ത​​​വ​​​ര്‍​ക്ക് നേ​​​രെ അ​​​ക്ര​​​മ​​​ങ്ങ​​​ള്‍ തീ​​​വ്ര​​​വാ​​​ദ​​​ ഗ്രൂ​​​പ്പു​​​ക​​​ള്‍ അ​​​ഴി​​​ച്ചു​​​ വി​​​ടു​​​ന്ന​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ല്‍​കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ സ​​​മൂ​​​ഹ​​​ങ്ങ​​​ള്‍​ക്കു​​​ള്ള സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ത​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ക്രൈ​​​സ്ത​​​വ​​​ര്‍​ക്കു​​​നേ​​​രെ ന​​​ട​​​ക്കു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ള്‍​ക്ക് അ​​​റു​​​തി​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും വി.​​​സി. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group