ഫാ. ഷീന്‍ പാലക്കുഴി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു…..

തിരുവനന്തപുരം:
പ്രമുഖ വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിനെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും ബാലരാമപുരം ഇടവക വികാരിയുമായ ഫാ. ഷീന്‍ പാലക്കുഴി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു….. അപ്രതീക്ഷിതമായ തന്നെ സന്ദര്‍ശിച്ച ഡാനിയേല്‍ അച്ചനെ കുറിച്ചും വെല്ലുവിളികളെ അതിജീവിച്ചു അദ്ദേഹം ഇപ്പോള്‍ നടത്തുന്ന സുവിശേഷവത്ക്കരണ ശുശ്രൂഷകളെ കുറിച്ചുമാണ് പോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്….
നമ്മുടെ സ്വന്തം നാട്ടിൽ ഒരു സേഫ് സോണിലിരുന്ന് ക്രിസ്തുവിന്റെ പേരിൽ നാം അനാവശ്യമായ തർക്കവിതർക്കങ്ങളിൽ ഏർപ്പെടുമ്പോൾ, അവിടെ രാജ്യത്തിന്റെ മറ്റൊരറ്റത്ത് ഒരു ഡെയിഞ്ചർ സോണെന്നു വിളിക്കാവുന്ന ഒരിടത്ത് സുവിശേഷത്തിനായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഉണ്ടെന്നും അവിടങ്ങളിലേക്ക് സുവിശേഷം പ്രഘോഷിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് അത്ഭുതകരമായ അനുഭവത്തിലൂടെയുമാണെന്ന് ഡാനിയേല്‍ അച്ചന്‍ വിവരിച്ചതായി ഫാ. ഷീന്‍ പാലക്കുഴിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
. ഹൃദയസ്പര്‍ശിയായ വിധത്തില്‍ എഴുതിയിരിക്കുന്ന പോസ്റ്റു ചുരുങ്ങിയ സമയം കൊണ്ട് നൂറുകണക്കിന് ആളുകളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കുറിപ്പു വായിക്കുമ്പോൾ ചിലർക്ക് സന്തോഷവും മറ്റു ചിലർക്ക് അസ്വസ്ഥതയുമുണ്ടാകുമെന്നും ക്രിസ്തുവിനു സംഭവിച്ചതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനില്ലാത്തവർക്ക് എന്തു ഭയപ്പെടാൻ എന്ന സുദൃഡമായ വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our