വിഴിഞ്ഞം സമരo: പ്രോലൈഫ് സമിതി ഐക്യദാർഢ്യം അറിയിച്ചു

തീരദേശ ജനതയുടെ ആവശ്യങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് നടത്തുന്ന അമ്പത്തിയഞ്ചു ദിവസങ്ങൾ പിന്നിട്ട വിഴിഞ്ഞം സമരത്തിന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജന്മദേശത്തു മാന്യമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് പാലാരിവട്ടം പിഒസി യിൽ ചേർന്ന പ്രോലൈഫ് കുടുംബസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കാൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബങ്ങളെ സിമന്റ് ഗോഡൗണുകളിൽ മാറ്റി പാർപ്പിച്ചുകൊണ്ട് പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ കഴിയേണ്ടി വരുന്ന സ്ഥിതിയിൽ കെസിബിസി പ്രോലൈഫ് സമിതി അതീവ ദുഃഖം രേഖപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group