സമാധാനപരമായി നടന്ന സമരത്തെ പൊളിക്കാന്‍ സര്‍ക്കാര്‍ നടത്തിയ തിരക്കഥയാണ് വിഴിഞ്ഞം സംഘര്‍ഷo: ലത്തീന്‍ അതിരൂപത

തിരുവനന്തപുരം:സമാധാനപരമായി മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തെ പൊളിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി നടത്തിയ തിരക്കഥയാണ് വിഴിഞ്ഞം സംഘര്‍ഷമെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു.

തുറമുഖ വിരുദ്ധസമരത്തെ ബാഹ്യശക്തികളെ ഉപയോഗിച്ച് സംഘര്‍ഷം മുണ്ടാക്കി പൊളിക്കുകയായിരുന്നു ലക്ഷ്യമെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ യൂജിന്‍ എച്ച്. പെരേര ആരോപിച്ചു.വൈദികരെ വരെ പൊലീസ് ആക്രമിച്ചുവെന്നും തുടര്‍ച്ചയായ പ്രകോപനത്തിന് ഒടുവിലാണ് മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് പ്രതിരോധമുണ്ടായതെന്നും ഫാദര്‍ യൂജിന്‍ എച്ച്. പെരേര പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group