വി​ഴി​ഞ്ഞം സമരം : മൂ​വാ​യി​രം പേ​ർ​ക്കെ​തി​രേ കേ​സ്

തിരുവനന്തപുരം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മൂ​​​വാ​​​യി​​​ര​​​ത്തി​​​ൽ​​​പ്പ​​​രം ആ​​​ളു​​​ക​​​ൾ​​​ക്കെ​​​തിരേ കേ​​​സ്. സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ഴി​​​ഞ്ഞം പോ​​​ലീ​​​സ് മൂ​​​ന്നു കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

വ​​​ധ​​​ശ്ര​​​മം, ക​​​ലാ​​​പമു​​​ണ്ടാ​​​ക്ക​​​ൽ, പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ക്ക​​​ൽ, പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കൃ​​​ത്യനി​​​ർ​​​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി ആ​​​ക്ര​​​മി​​​ക്ക​​​ൽ, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​​ലു പോ​​​ലീ​​​സ് ജീ​​​പ്പു​​​ക​​​ളും ര​​​ണ്ടു ബ​​​സും 20 ബൈ​​​ക്കു​​​ക​​​ളും ര​​​ണ്ടു കാ​​​റു​​​ക​​​ളും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കുനേരേയു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 80 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ​​​യും വി​​​ഴി​​​ഞ്ഞം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ആ​​​ക്ര​​​മി​​​ച്ച് ജ​​​ന​​​ൽ ഗ്ലാ​​​സു​​​ക​​​ളും ലൈ​​​റ്റു​​​ക​​​ളും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ക്കുകയും ചെയ്തവ​​​ക​​​യി​​​ൽ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ​​​യും നാ​​​ശ​​​ന​​​ഷ്ടം ഉ​​​ണ്ടാ​​​യെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത എ​​​ഫ്ഐ​​​ആ​​​റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. 35 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പറയുന്ന​​​ത്.
എന്നാൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യും വി​​​വി​​​ധ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​മാ​​​യി 120 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ചി​​​കി​​​ത്സ​​​ തേടിയിട്ടുണ്ട് . ഇ​​​വ​​​രി​​​ൽ സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ത​​​ന്‍റെ സ​​ഹോ​​ദ​​ര​​നെ പോ​​​ലീ​​​സ് പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യി എ​​​ന്ന​​​റി​​​ഞ്ഞ​​​തോ​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കൊ​​​പ്പം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് ഓ​​​ടി​​​യെ​​​ത്തി​​​യ വി​​​ഴി​​​ഞ്ഞം സ്വ​​​ദേ​​​ശി​​​നി അ​​​ജി​​​തയ്ക്കു സ്റ്റേ​​​ഷ​​​നു മു​​​ന്നി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള 45 കാ​​​ര​​​നാ​​​യ സെ​​​ൽ​​​വ​​​നാ​​​യ​​​ക​​​ത്തി​​​ന്‍റെ ഇ​​​ട​​​തുക​​​ണ്ണി​​​നും ത​​​ല​​​യ്ക്കു​​​മാ​​​ണ് ലാ​​​ത്തി​​​കൊ​​​ണ്ട് അ​​​ടി​​​യേ​​​റ്റ​​​ത്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ജോ​​​ഷി​​​ക്കും 56 കാ​​​ര​​​നാ​​​യ ജോ​​​സ​​​ഫി​​​നും ത​​​ല​​​യ്ക്കാ​​​ണ് അ​​​ടി​​​യേ​​​റ്റ​​​ത്. ഗു​​​രു​​​ത​​​ര പരിക്കേ​​​റ്റ മേ​​​ന്‍റ​​​സ് (58), സ​​​ലോ​​​മ​​​ൻ (50), മേ​​​രി​​​ജോ​​​ണ്‍ (54), രാ​​​ജ​​​ൻ (56), പ​​​യ്യാ​​​ൻ​​​സ് (58), ഷാ​​​ജി (50) ബെ​​​ലാ​​​റീ​​​സ് (52) എ​​​ന്നി​​​വ​​​രാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

ത​​​ല​​​യ്ക്ക​​​ട​​​ക്കം ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​പ​​​റ്റി​​​യ 23 പേ​​​രാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ 24 പേ​​​ർ ജി​​​ല്ലാ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും 13 പേ​​​ർ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group