ഒരിക്കലും യുദ്ധം ഒരു സ്ഥലത്തും പാടില്ല; പ്രാർത്ഥന ഉയരട്ടെ,സമാധാന ശ്രമങ്ങളും: മാർപാപ്പാ

സമാധാനത്തിനു ഭീഷണിയായ യുക്രൈനിലെ സാഹചര്യങ്ങൾ ഹൃദയവ്യഥയുണ്ടാക്കുന്നു,’ എന്ന വാക്കുകളോടെ ലോകജനതയോട് വീണ്ടും പ്രാർത്ഥനാ അഭ്യർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പാ.

രാജ്യങ്ങളുടെ സഹവർത്തിത്വവും അന്തർദേശീയ നിയമങ്ങളും തകർക്കുകയും ജനങ്ങൾക്ക് വിവരണാതീതമായ ദുരിതങ്ങൾ മാത്രം സമ്മാനിക്കുകയും ചെയ്യുന്ന പ്രവൃത്തികളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് ആവശ്യപ്പെട്ട പാപ്പ, രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവർ ദൈവത്തിനു മുമ്പിൽ മനസാക്ഷി പരിശോധന നടത്തണമെന്നും ചൂണ്ടിക്കാട്ടി. അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group