പീഡാനുഭവ സ്മരണയില്‍ കുരിശേന്തി വൈദികര്‍..

യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ കണ്ണൂര്‍ രൂപതയിലെ വൈദികര്‍ നടത്തിയ കുരിശിന്റെ വഴി ശ്രദ്ധേയമാകുന്നു.

രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിലായിരുന്നു അനുതാപയാത്ര നടന്നത്. രൂപതയിലെ 27 ഓളം വൈദികരാണ് കുരിശിന്റെ വഴിയിൽ പങ്കെടുത്തത്.

പിലാത്തറ വ്യാകുലമാതാ ദൈവാലയത്തില്‍ നിന്നും താവം ഫാത്തിമ മാതാ ദൈവാലയത്തിലേക്കായിരുന്നു കുരിശിന്റെ വഴി.

രജത ജൂബിലിയിലേക്ക് കടക്കുന്ന കണ്ണൂര്‍ രൂപതയേയും യുവജനങ്ങളേയും വൈദികരേയും സമര്‍പ്പിച്ചു കൊണ്ട് പ്രത്യേക പ്രാർത്ഥനകളും ബിഷപ്പ് നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group