ബലഹീനർക്ക് നമുക്ക് താങ്ങാകാം : ഫ്രാൻസിസ് പാപ്പ

We Can Support the Weak People Pope Francis

വത്തിക്കാൻ സിറ്റി: ധ്യാനാത്മക ജീവിതം നയിക്കുന്ന സഹോദരീ-സഹോദരങ്ങൾ ബലഹീനർക്ക് താങ്ങും ഇരുളിൽ പ്രകാശം പരുത്തുന്ന ദീപയഷ്ടികളുമാണെന്ന് മാർപ്പാപ്പാ.
മറിയത്തിന്റെ സമർപ്പണത്തിരുന്നാളും ആവൃതിക്കുള്ളിൽ കഴിയുന്നവരുടെ, അതായത്, ആശ്രമത്തിനുള്ളിൽ ധ്യാനാത്മക ജീവിതം നയിക്കുന്നവരുടെ (Pro Orantibus) ദിനവും ആയ ശനിയാഴ്ച (21/11/20) “പ്രൊഒറാന്തിബൂസ്” (#ProOrantibus) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

“മറിയത്തെ ദേവാലയത്തിൽ സമർപ്പിച്ചതിന്റെ ഓർമ്മത്തിരുന്നാളും പ്രാർത്ഥനാ ജീവിതം നയിക്കുന്നവരുടെ ദിനവും ഇന്നു നമ്മൾ ആചരിക്കുന്നു. ധ്യാനാത്മക ജീവിതം നയിക്കുന്ന സഹോദരീ-സഹോദരങ്ങളെ നിങ്ങൾക്കു നന്ദി, എന്തെന്നാൽ നിങ്ങൾ ബലഹീനർക്ക് താങ്ങാണ്, തുറമുഖം എവിടെയാണെന്നു സൂചിപ്പിക്കുന്ന ദീപസ്തംഭങ്ങളാണ്, ഇരുളിൽ പ്രകാശം പരത്തുന്ന ദീപശിഖകളാണ്, പുതിയ ദിനത്തെ പ്രഘോഷിക്കുന്ന ദ്വാരപാലകരാണ്” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റർഅനുയായികളുള്ള പാപ്പാ, കണ്ണിചേർക്കുന്ന ട്വിറ്റർസന്ദേശങ്ങൾ, സാധാരണയായി, അറബി, ലത്തീൻ, ജർമ്മൻഇറ്റാലിയൻ, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളിൽലഭ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group