കേരളത്തിലെ ക്രിസ്ത്യാനികളായ ഞങ്ങൾക്കും… ചോദിക്കാനും പറയാനും ആരെങ്കിലും വേണം.

    ശിമയോനെപ്പോലെ,, തൻ്റെ കൂടെയുള്ളവർക്ക് പ്രശ്നങ്ങൾ വരുമ്പോൾ,, ഓടിയൊളിയ്ക്കുന്നവരായ അല്ലങ്കിൽ,,ചെന്നായ വരുമ്പോൾ,, ആടുകളെ വിട്ട് ഓടി പോവുന്ന,, വെറും ളോഹധാരികളായിമാത്രം,, അധഃപതിച്ച,, നട്ടെല്ലില്ലാത്ത പുരോഹിതരേയല്ല… ഞങ്ങൾ അത്മായർക്ക് ഇന്ന് വേണ്ടത്,

    മറിച്ച്,,പാവങ്ങളേയും,, പാവികളെയും,, തിരസ്ക്കരിയ്ക്കപ്പെട്ടവരെയും,, മാറ്റി നിറുത്തപ്പെട്ടവരെയും,, തേടിവന്ന,,പീലാത്തോസിനെയും,, അവൻ്റെ കൊട്ടാരത്തിലെ സുഖങ്ങളെയും,അതുപോലെതന്നെ,,സഭയിലെ കച്ചവടക്കാരായ പുരോഹിതരേ.. വെള്ളയടിച്ച കുളിമാടങ്ങളെന്ന് പറഞ്ഞ് ,, തളളിക്കളഞ്ഞ..ആ ധീരനും, ശക്തതുമായ ,, നല്ല ഇടയനുമായ, നസ്രായക്കാരൻ്റെ ,,പ്രതിപുരുഷൻമാരായ,,യഥാർത്ഥ പുരോഹിതരെയാണ്,, ഞങ്ങൾക്കിന്ന് ആവശ്യം.

    വഴിയേപ്പോകുന്നവർക്കെല്ലാം,, കയറിയിറങ്ങി കൊട്ടുവാനുള്ള വെറും ചെണ്ടകളാക്കി മാറ്റിയില്ലേ,നിങ്ങൾ,,, കേരളത്തിലെ ഞങ്ങളുടെ സഭയെയെയും ഞങ്ങൾ വിശ്വാസികളെയും,, ഞങ്ങളുടെ കുടുംബoങ്ങളെയും?

    ഇന്ന് ഞങ്ങൾ വിശ്വാസികളുടെ കുടുംബങ്ങളിൽ ,ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക്,, ഞങ്ങളുടെ ജീവിത മാർഗ്ഗങ്ങളിൽ,,മത വർഗീയ വാദികൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ,ഞങ്ങളുടെ ഇടയൻമാരെന്ന് ഞങ്ങൾ കരുതിയിരുന്ന,, ളോഹധാരികളായ നിങ്ങൾക്കെന്തേ,, ഒരു മൗനം ?

    പത്രാസിനേപ്പോലെ , പൗലോസിനേപ്പോലെ ധീരരായി,,വിശ്വാസികളായ ഞങ്ങളെയും ഞങ്ങളുടെ വിശ്വാസത്തെയും സംരക്ഷിയ്ക്കണ്ടവരായ നിങ്ങൾ,അത്യാവശ്യമെങ്കിൽ,ഈ നാളുകളിൽ സിറിയയിൽ വിശ്വാസം സംരക്ഷിയ്ക്കുവാൻ,,ധീര രക്തസാക്ഷി കളായ,, ധീര യുവാക്കളേപ്പോലെ,,ക്രിസ്തുവിനുവേണ്ടി ധീരമായി,,ആടുകളായ ഞങ്ങൾക്കുവേണ്ടി,, മുന്നോട്ടിറങ്ങുകല്ലേവേണ്ടിയിരുന്നത് ?വിശ്വാസികളായ ഞങ്ങളെയും ,, ഞങ്ങളുടെ വിശ്വാസത്തെയും സംരക്ഷിയ്ക്കുവാൻ,,ക്രിസ്തുവിൽ കടപ്പെട്ടവരായ നിങ്ങൾക്ക്,,അതിന് മനസ്സില്ലങ്കിൽ/സമയമില്ലങ്കിൽ,,പിന്നെ,,ഞങ്ങൾ വിശ്വസികൾ ,, എന്തിന് നിങ്ങളിൽ ആശ്രയിയ്ക്കണം ?

    ഒന്നങ്കിൽ,, ക്രിസ്തുവിൻ്റെ ശക്തരായ പുരോഹിതനാവുക,,അല്ലാതെ,,രണ്ട് വള്ളത്തിൽ കാല് വെച്ചുകൊണ്ടുള്ള നിങ്ങളുടെ ,, ഈ പോക്ക് അവസാനിപ്പിയ്ക്കുക.ഇന്ന്,,,ഞങ്ങൾ ക്രിസ്ത്യാനികൾക്ക് വേണ്ടത്,,ക്രിസ്തുവിനേപ്പോലുള്ള,, ധീരരായ നേതാക്കൻമാരായ പുരോഹിതൻമാരെയാണ്,,,അല്ലാതെ,,സ്ഥാനമാനങ്ങൾക്കും,, സുഖഭോഗങ്ങൾക്കും,,പുറകെ ഓടിനടക്കുന്നവരും,,സ്ഥാപനങ്ങൾ ഉണ്ടാക്കി,, അതിൻ്റെ മുകളിൽ അടയിരുന്ന്,, വിശ്വാസികളെ വെറുപ്പിയ്ക്കുന്നവരായ,
    ഇട്ടിരിയ്ക്കുന്ന,, ആ ളോഹയുടെപോലും,, വിലയറിയാത്ത ഭീരുക്കളെയല്ല,,

    അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ഉദ്യമിച്ചു. ദൈവമേ, അവിടുന്ന്‌ ഇപ്പോള്‍ എന്റെ കരങ്ങള്‍ ശക്‌തിപ്പെടുത്തണമേ!*
    നെഹമിയാ 6 : 9
    കര്‍ത്താവു സ്വന്തം ജനത്തിന്റെ ശക്‌തിയാണ്‌; തന്റെ അഭിഷിക്‌തനു സംരക്‌ഷണംനല്‍കുന്ന അഭയസ്‌ഥാനം അവിടുന്നാണ്‌.
    സങ്കീര്‍ത്തനങ്ങള്‍ 28 : 8
    മത്തായി 23:13,
    മത്തായി 23:4,
    മത്തായി 21 :13,
    എസെക്കിയേൽ 9:10,
    എസെക്കിയേൽ 7 :3

    കടപ്പാട്: CLM.
    കാത്തോലിക് ലൈറ്റി മൂവ്മെന്റ് 


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group