കർഷക സമരം നാം മാതൃകയാക്കണം: മാർ മാത്യു അറയ്ക്കൽ..

നെടുങ്കണ്ടം : കർഷക ബില്ലിനെതിരെ പഞ്ചാബിലെ കർഷകർ നടത്തിയതുപോലെയുള്ള സമര പരമ്പരകൾ ഇടുക്കിയിലെ കർഷകരും നടത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ.

ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ഭൂ പ്രശ്നങ്ങൾ വളരെ സങ്കീർണ്ണമാണെന്നും,സമര പാരമ്പരകൾ കൊണ്ട് മാത്രമേ അവ പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ നാം കാണുന്നതിനേക്കാൾ സങ്കീർണ്ണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group