ക്ഷമയുള്ള ഒരു സഭയെയാണ് ഇന്ന് ആവശ്യം: ഫ്രാൻസിസ് മാർപാപ്പാ…

ഇന്നത്തെ ഈ കാലഘട്ടത്തിൽ ക്ഷമയുള്ള ഒരു സഭയെയാണ് ആവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള മുപ്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയുടെ ഭാഗമായി ഇന്നലെ സൈപ്രസില്‍ എത്തിചേര്‍ന്ന പാപ്പ രാജ്യത്തു പങ്കുവെച്ച ആദ്യപ്രഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ഇടയിലായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട് എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. അന്ത്യോക്യയിലെ സഭയെ സന്ദർശിക്കാനായി ജറുസലേമിലെ സഭ തിരഞ്ഞെടുത്ത ബർണബാസ്‌ വിശ്വാസവും ക്ഷമയുമുള്ള ഒരു വലിയ മനുഷ്യനായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു.

മറ്റു മതങ്ങളിൽനിന്ന് പരിവർത്തനം ചെയ്യപ്പെട്ടു വന്ന മനുഷ്യരെ ഒരു പര്യവേക്ഷകനെപ്പോലെ നോക്കിക്കാണുകയും, അവരുടെ ദുർബലമായ വിശ്വാസത്തെ മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചു. പുതുമയെ തിടുക്കത്തിൽ വിലയിരുത്താതെ, ദൈവത്തിന്റെ പ്രവർത്തികളെ കാണാൻ ശ്രമിക്കാനും, മറ്റ് സംസ്കാരങ്ങളെയും പാരമ്പര്യത്തെയും പഠിക്കാനും ഉള്ള ക്ഷമ കാണിക്കുകയും, അതോടൊപ്പം അവരുടെ വിശ്വാസത്തെ തകർക്കാതെ, അവരെ കൈപിടിച്ച് നടത്തുകയുമാണ് ബർണബാസ്‌ ചെയ്തത്.

മാറ്റങ്ങളിൽ അസ്വസ്ഥയാകാതെ, പുതുമയെ സ്വാഗതം ചെയ്യുകയും, സുവിശേഷത്തിന്റെ വെളിച്ചത്തിൽ സാഹചര്യങ്ങളെ വിലയിരുത്തുകയുമാണ് സഭ ചെയ്യേണ്ടത്. സൈപ്രസിലെ സഭയുടെ പ്രവർത്തനം വിലപ്പെട്ടതാണെന്ന് പറഞ്ഞ പാപ്പാ, ബർണബാസിനെപ്പോലെ ക്ഷമയോടെ വിശ്വസനീയവും ദൃശ്യവുമായ അടയാളങ്ങളായിരിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group