വ​​​രും​​​ തലമുറയ്ക്ക് വേണ്ടി മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ നേ​തൃ​പ​രി​ശീ​ല​നം ന​ല്‍​ക​ണം:മാർ ജോർജ് ആലഞ്ചേരി..

കോട്ടയം: ഭാവി തലമുറയുടെ ശോഭനമായ ഭാവി യും വളർച്ചയും ഉറപ്പാക്കാൻ വേണ്ടി മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ നേ​​​തൃ​​​പ​​​രി​​​ശീ​​​ല​​​നം കു​​​ട്ടി​​​ക​​​ള്‍​ക്കു ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.കെ​​​സി​​​എ​​​സ്എ​​​ല്‍ ദി​​​നാ​​​ച​​​ര​​​ണ​​​വും ഷെ​​​വ.​ പി.​​​ടി. തോ​​​മ​​​സ് അ​​​വാ​​​ര്‍​ഡ് വി​​​ത​​​ര​​​ണ​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെയ്ത് സംസാരിക്കുകയായിരുന്നു ​​​അ​​​ദ്ദേ​​​ഹം. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ചാ​​​ള്‍​സ് ലി​​​യോ​​​ണ്‍, സി​​​റി​​​യ​​​ക് ന​​​രി​​​ത്തു​​​ക്കി​​​ല്‍, മ​​​നോ​​​ജ് ചാ​​​ക്കോ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.ഷെ​​​വ. പി.​​​ടി. തോ​​​മ​​​സ്, അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​വാ​​​യ വി.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ (ഇ​​​ടു​​​ക്കി), ബെ​​​സ്റ്റ് സി​​​സ്റ്റ​​​ര്‍ ആ​​​നി​​​മേ​​​റ്റ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സി​​​സ്റ്റ​​​ര്‍ ട്രീ​​​സ ജേ​​​ക്ക​​​ബ് (തൃ​​​ശൂ​​​ര്‍) എ​​​ന്നി​​​വ​​​ര്‍ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group