മാതാവിന്റെ വിമലഹൃദയത്തിന് റഷ്യയെ സമർപ്പിക്കുന്നത് സ്വാഗതം ചെയ്ത് മോസ്കോയിലെ കത്തോലിക്കാ നേതാക്കൾ

റഷ്യയെയും യുക്രൈനെയും മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കുന്നതിനെ സന്തോഷത്തോടും നന്ദിയോടും കൂടി സ്വാഗതം ചെയ്ത് മോസ്കോയിലെ കത്തോലിക്കാ സഭ നേതൃത്വം.

മാതാവിനോടുള്ള മാധ്യസ്ഥം രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ കാരണമാകുമെന്ന് ആർച്ച് ബിഷപ് പൗലോ പെസി അഭിപ്രായപ്പെട്ടു, കാത്തലിക് ബിഷപ്സ് കോൺഫ്രൻസ് ഓഫ് റഷ്യയുടെ സൈബീരിയായിൽ നടന്ന മീറ്റിങ്ങിൽ ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകൾ തമ്മിൽ സഹവർത്തിത്വത്തോടെ ജീവിക്കാൻ ഇതുവഴി കഴിയും. കരുണയും ക്ഷമയും എന്നത് ദൈവത്തിന്റെ ദാനമാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 25 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പ റഷ്യയെയും യുക്രെനെയും മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group