ഗർഭച്ഛിദ്രത്തിനെതിരെ പോരാടിയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചു…

ന്യൂയോർക്ക്: കുരുന്ന് ജീവൻ സംരക്ഷിക്കുവാൻ വേണ്ടി അബോർഷനെതിരെ സമരം ചെയ്ത വൈദികനെ പോലീസ് അറസ്റ്റ് ചെയ്ത് നിലത്തുകൂടി വലിച്ചിഴച്ചു.

ഫ്രാൻസിസ്ക്കൻ വൈദികനായ ഫാ. ഫിദെലിസ് മോസിൻസ്ക്കിയെയാണ് പോലീസ്ആക്രമിച്ചത്. റെഡ് റോസ് റെസ്ക്യൂ ക്യാമ്പെയ്ന്റെ ഭാഗമായി നടത്തിയ സമരത്തിലാണ് ഹീനമായ ഈ പ്രവർത്തി നടന്നത്.

ഗർഭഛിദ്ര ക്ലിനിക്കിന് വെളിയിലായിരുന്നു വൈദികനും സുഹൃത്തുക്കളും സമരം നടത്തിയത്. അബോർഷൻ ക്ലിനിക്കിലെത്തുന്ന സ്ത്രീകൾക്ക് കൗൺസിലിങ്ങും പ്രാർത്ഥനയും നടത്തി അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു വൈദികന്റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം.തികച്ചും സമാധാനപരമായ പ്രാർത്ഥനയിലൂടെ നടത്തിയ സമരത്തിനെതിരെ യാണ് പോലീസിന്റെ അതിക്രമം.പോലീസിന്റെ ഈ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group