ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സിന്റെ നേതൃത്വത്തിൽ നാ​ളെ വ​ഞ്ച​നാ​ദി​നമാ​യി ആ​ച​രി​ക്കും.

കൊച്ചി :ന്യൂ​​​ന​​​പ​​​ക്ഷ സ്കോളർഷിപ്പിലെ അനുപാതം സംബന്ധിച്ച് ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സു​​​പ്രീം കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി നാ​​​ളെ വ​​​ഞ്ച​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് രൂ​​​പ​​​താ, ഇ​​​ട​​​വ​​​ക സ​​​മി​​​തി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ യോ​​​ഗ​​​ങ്ങ​​​ള്‍, ധ​​​ര്‍​ണ​​​ക​​​ള്‍, മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യയ്​​​ക്ക​​​ല്‍ എ​​​ന്നി​​​വ ന​​​ട​​​ത്തും.​ കൂ​​​ടാ​​​തെ അ​​​ത​​​ത് പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള ജ​​​ന​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​ക്കും രാ​​​ഷ്‌ട്രീ​​​യ നേ​​​താ​​​ക്ക​​​ള്‍​ക്കും നി​​​വേ​​​ദ​​​ന​​​ങ്ങ​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കും. ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി ഈ ​​​കേ​​​സി​​​ല്‍ സു​​​പ്രീം കോ​​​ട​​​തി​​​യി​​​ല്‍ ക​​​ക്ഷി ചേ​​രാ​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു.​ സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ നി​​​ന്നു പി​​​ന്‍​വാ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

വ​​​ഞ്ച​​​നാ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ല്‍ ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം നി​​ർ​​വ​​ഹി​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group