നി​യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് കർഷകർക്ക് വേണ്ടി ഏ​ത​റ്റം വരെ​യും പോ​കും : മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍

അ​ന്യാ​യ​മാ​യി ക​ര്‍ഷ​ക​രെ കൊ​ന്നൊ​ടു​ക്കാ​ന്‍ കൂ​ട്ടു​നി​ല്‍ക്കു​ന്ന വ​ന​പാ​ല​കര്‍ക്കും അ​തി​നു കു​ട​പിടി​ക്കു​ന്ന​വ​ര്‍ക്കു​മെ​തി​രേ ന്യാ​യ​മാ​യ രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്കുമെന്നും നി​യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഏ​ത​റ്റംവരെ​യും പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും മുന്നറിയിപ്പ് നൽകി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​നും ഇ​ന്‍ഫാം ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. ക​ട്ട​പ്പ​ന​യി​ല്‍ ന​ട​ന്ന ഇ​ന്‍ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍ഷി​ക​ ജി​ല്ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൂ​ര​വ്യാ​പ​ക​മാ​യ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കാ​വു​ന്ന അ​തി​ശ​ക്ത​മാ​യ മു​ന്നേ​റ്റ​ങ്ങ​ളു​ടെ വ്യ​ക്ത​മാ​യ ഒ​രു തു​ട​ര്‍ച്ച​യും തു​ട​ക്ക​വു​മാ​ണ് ഈ ​സ​മ്മേ​ള​നമെന്നും അദ്ദേഹം പറഞ്ഞു.

യോ​ഗ​ത്തി​ല്‍ കാ​ര്‍ഷി​ക​ ജി​ല്ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ര്‍ഷി​ക​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന ഗ്രാ​മ​സ​മി​തി ഡ​യ​റ​ക്ട​റും വി​കാ​രി​യു​മാ​യ ഫാ. ​ജോ​സ് മാ​ത്യു പ​റ​പ്പ​ള്ളി​ല്‍, ഫി​സ്ബ് പ്ര​തി​നി​ധി അ​ല​ക്‌​സ് തോ​മ​സ് പ​വ്വ​ത്ത്, മാ​ര്‍ക്ക​റ്റിം​ഗ് സെ​ല്‍ പ്ര​തി​നി​ധി കെ.​കെ. സെ​ബാ​സ്റ്റ്യ​ന്‍ കൈ​ത​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ട്ട​പ്പ​ന താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഫാ. ​വ​ര്‍ഗീ​സ് കു​ള​മ്പ​ള്ളി​ല്‍ സ്വാ​ഗ​ത​വും ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​പി.​വി. മാ​ത്യു പ്ലാ​ത്ത​റ ന​ന്ദി​യും പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ ഇ​ന്‍ഫാം കി​സാ​ന്‍ ര​ത്‌​ന 2023 ഗോ​ള്‍ഡ് വി​ന്നർ ചെ​ല്ലാ​ര്‍കോ​വി​ല്‍ ചാ​ത്ത​ന്‍പാ​റ സി.​സി. കു​ര്യ​ന്‍, സി​ല്‍വ​ര്‍ വി​ന്ന​ര്‍ ഉ​പ്പു​ത​റ മു​ത്തു​മാ​ക്കു​ഴി ഷാ​ജി ജോ​സ​ഫ്, കി​സാ​ന്‍ ര​ത്‌​ന ബ്രോ​ണ്‍സ് വി​ന്ന​ര്‍ ചെ​ങ്ങ​ളം ഇ​രു​പ്പ​ക്കാ​ട്ട് ജോ​ര്‍ജ് ജോ​സ​ഫ് എ​ന്നി​വ​ര്‍ക്ക് അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group