ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദശനo യാഥാർത്ഥ്യമാകുമോ?

ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദർശിക്കുവാന്‍ മാർപാപ്പയെ മോദി ക്ഷണിച്ചു. മാർപാപ്പയെ ആശ്ലേഷിച്ചാണ് പ്രധാനമന്ത്രി മോദി സൗഹൃദം പങ്കുവച്ചത്. ഇരുവരും സൗഹൃദ സംഭാഷണം നടത്തി.

G7-ന്‍റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പയെ കണ്ടുവെന്നും ആളുകളെ സേവിക്കാനും ഭൂമിയെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയാണെന്നും ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചുവെന്നും നരേന്ദ്ര മോദി ‘എക്സി’ല്‍ കുറിച്ചു. 1948 -ല്‍ നയതന്ത്രബന്ധം തുടങ്ങിയതു മുതൽ വത്തിക്കാനുമായി ഇന്ത്യക്കു സുദൃഢമായ ബന്ധമാണുള്ളതെന്ന് മോദി-മാർപാപ്പ കൂടിക്കാഴ്‌ചയെക്കുറിച്ചു വിശദീകരിക്കവേ പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m