അടുത്ത മൂന്നുവർഷത്തേക്ക് ജ്ഞാന മാതാപിതാക്കൾക്ക് വിലക്കേർപ്പെടുത്തി രൂപത നേതൃത്വം ..

ഇറ്റലി: അടുത്ത മൂന്നുവർഷത്തേക്ക് ജ്ഞാന മാതാപിതാക്കൾക്ക് വിലക്കേർപ്പെടുത്തികറ്റാനിയ രൂപതാ നേതൃത്വം.സിസിലി രൂപതയിൽ നടക്കുന്ന മാമ്മോദീസാ ചടങ്ങുകളിൽ ജ്ഞാനസ്നാന മാതാപിതാക്കൾ ഇനിമുതൽ മൂന്നുവർഷത്തേക്ക് ഉണ്ടായിരിക്കുകയില്ല. ഈ മാസം മുതൽ നിയമം പ്രാബല്യത്തിൽ വരും. ആർച്ച് ബിഷപ് സാർവത്തോർ ഗ്രിസ്റ്റിനയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഗോഡ് പേരന്റ്സ് ആയി വരുന്ന വ്യക്തികളിൽ 99 ശതമാനത്തിനും ആ റോൾ വഹിക്കാനുളള യോഗ്യതയില്ലാത്തവരാണെന്ന് ആർച്ച് ബിഷപ് സാൽവത്തോർ പറഞ്ഞു.ജ്ഞാനസ്നാന മാതാപിതാക്കൾ നല്ല കത്തോലിക്കാവിശ്വാസികളായിരിക്കണം എന്നും അവർ കുട്ടികളെ അവരുടെ ആത്മീയയാത്രയിൽ സഹായിക്കുകയുംചെയ്യണമെന്നണ് സഭയിലെ വിശ്വാസം. അതിനാൽ മാമ്മോദീസാ സ്വീകരിച്ച വ്യക്തിയുടെ കത്തോലിക്കാ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിവുളള വ്യക്തിയായിരിക്കണം ജ്ഞാനസ്നാന മാതാപിതാക്കൾ. പക്ഷേ നിർഭാഗ്യവശാൽ ഇപ്പോഴുള്ള 99% ആളുകളും ഇത്തരത്തിലുള്ള മൂല്യങ്ങൾ പുലർത്തുന്നില്ലന്നും അതിനാലാണ് ഇത്തരം ഒരു കടുത്ത തീരുമാനം എടുത്തതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.മാർച്ചിലാണ് ആദ്യമായി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.എന്നാൽ വൈകാതെ തന്നെ സഭ എന്താണ് ജ്ഞാന മാതാപിതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കൂടുതൽ ആളുകൾക്ക് ബോധ്യം വരുമെന്ന് പ്രതീക്ഷിക്കുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group