കുടുംബങ്ങൾക്ക് വേണ്ടി ജപമാല ചൊല്ലുവാൻ സൗജന്യ ബുക്കുമായി വത്തിക്കാൻ

വത്തിക്കാൻസിറ്റി: ജപമാലയ്ക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബർ മാസത്തിൽ കുടുംബങ്ങളിൽ ജപമാല ഭക്തി വളർത്തുവാൻ സൗജന്യ ഈ ബുക്കുമായി വത്തിക്കാൻ.

വത്തിക്കാൻ ഡിസാസ്റ്ററി ഫോർ ലെയ്റ്റി, ദ ഫാമിലി ആന്റ് ലൈഫ് ആണ്ജപമാല പ്രാർത്ഥനയിൽ കൂടുതൽ ഭക്തിയുള്ളവരാക്കി മാറ്റാൻ സൗജന്യ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ജപമാല രഹസ്യങ്ങളും ഫ്രാൻസിസ് മാർപാപ്പയുടെ അമോരിസ് ലെറ്റീഷ്യയിൽ നിന്നുള്ള ഉദ്ധരണികളും ചേർത്തുളളതാണ് ഈ പുസ്തകം. 21 പേജുള്ള ഈ ബുക്ക് ആമസോൺ കിന്റലിലും ഗൂഗിൾ പ്ലേ ബുക്സിലും ഇംഗ്ലീഷ്,സപാനീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിൽ ലഭിക്കും.അതുപോലെ ഈശോ കുരിശുചുമന്ന് പോകുമ്പോൾ, തന്റെ കുടുംബത്തിലെ രോഗിയായ ഒരു വ്യക്തിയോടുള്ള തങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഓരോരുത്തരും ആത്മശോധന നടത്താനുള്ള അവസരവുമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group