ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക..യുവജനങ്ങളോട് ഫ്രാൻസിസ് മാർപാപ്പ…

വത്തിക്കാൻ സിറ്റി: ധൈര്യപൂർവ്വം യേശുവിന് സാക്ഷ്യം വഹിക്കാൻ ക്രൈസ്തവ യുവജനങ്ങളോടു മാർപാപ്പ ആഹ്വാനം ചെയ്തു.2021 ലെ രൂപതാ ആഗോള യുവജനദിനത്തിനു ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിലാണ് വി.പൗലോസ് അപ്പോസ്തോലന്‍റെ കാൽപ്പാടു പിൻതുടർന്ന് ധൈര്യപൂർവ്വം യേശുവിന് സാക്ഷ്യം വഹിക്കാൻ ക്രൈസ്തവ യുവജനങ്ങളോടു മാർപാപ്പ ആഹ്വാനം ചെയ്തത്.”എഴുന്നേൽക്കൂ, ഞാൻ നിങ്ങളെ, നിങ്ങൾ കണ്ടതിന് സാക്ഷികളായി നിയമിക്കുന്നു” (അപ്പോ : 26: 16) ” എന്ന ശീർഷകമാണ് സന്ദേശത്തിന് നൽകിയിട്ടുള്ളത്.കോവിഡ് 19 മൂലം പ്രത്യേകിച്ച് യുവജനങ്ങൾ നേരിട്ട തിരിച്ചടികളും ബുദ്ധിമുട്ടുകളും മുൻനിറുത്തി അവർ ലോകത്തിൽ വഹിക്കേണ്ട പ്രധാന പങ്കിനെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ പറഞ്ഞു .എപ്പോഴെല്ലാം ഒരു യുവാവ് വീഴുന്നുവോ അപ്പോഴെല്ലാം ഒരു തരത്തിൽ മുഴുവൻ മനുഷ്യ കുലവുമാണ് വീഴുന്നതെന്നും, എന്നാൽ അതുപോലെ തന്നെ എപ്പോഴെല്ലാം ഒരു യുവാവ് എഴുന്നേൽക്കുന്നുവോ അപ്പോഴെല്ലാം മുഴുവൻ ലോകവും ഉയിർക്കുന്ന പോലാണെന്നും ഫ്രാൻസിസ് പാപ്പാ ഓർമിപ്പിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group