തീവ്രവാദികൾ കൊലപ്പെടുത്തിയ ദെബോറ സാമുവേലിനെ പിന്തുണച്ച യുവതിയുടെ മേൽ മതനിന്ദാ കുറ്റം ചുമത്തി

നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ക്രൈസ്തവ പെൺകുട്ടി ദെബോറ സാമുവേലിനെ പിന്തുണച്ച വനിതയുടെ മേൽ നൈജീരിയൻ കോടതി മതനിന്ദാ കുറ്റം ചുമത്തി. 5 കുട്ടികളുടെ അമ്മയും നിരപരാധിയുമായ റോഡാ ജെദായുവിന്റെ മേലാണ് നൈജീരിയൻ കോടതി ഇക്കഴിഞ്ഞ തിങ്കളാഴ്ച മതനിന്ദാ കുറ്റം ചുമത്തിയത്. ഇസ്ലാമിക ശരിയത്ത് നിയമം ശക്തമായ സംസ്ഥാനത്ത് മതനിന്ദാ കുറ്റത്തിന് വധശിക്ഷയാണ് നൽകാറുള്ളത്. മെയ് ഇരുപതാം തീയതിയാണ് റോഡായെ അധികൃതർ അറസ്റ്റ് ചെയ്യുന്നത്.

ആറുമാസമായി ആരുമായി ബന്ധപ്പെടാനും ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന അവർക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇത് നൈജീരിയൻ നിയമത്തിനും, അന്താരാഷ്ട്ര നിയമത്തിനും വിരുദ്ധമാണെന്നു മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ക്രൈസ്തവ യുവതിയായിരുന്ന ദെബോറ സാമുവേലിന്റെ കൊലപാതകത്തെ അപലപിക്കുന്ന ഇസ്ലാം മതസ്ഥന്റെ വീഡിയോ വാർജിയിൽ തന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്ക് അയച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ഉരുത്തിരിയുന്നത്. സഹപ്രവർത്തകരിൽ ചിലരാണ് ഗൂഡാലോചന നടത്തി പ്രതിയാക്കി മാറ്റുകയായിരുന്നു. നേരത്തെ പരീക്ഷ നന്നായി എഴുതാൻ യേശു സഹായിച്ചുവെന്ന് പറഞ്ഞതിന്റെ പേരിലാണ് തീവ്രവാദികളായ വിദ്യാർത്ഥികൾ ദെബോറയെ ക്രൂരമായി കൊലപ്പെടുത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group