ദൈവവചനം നൽകുന്ന സംരക്ഷണം കുടുംബങ്ങളിൽ അനുഭവവേദ്യമാക്കാൻ ”രക്ഷാവചനം” ഓഡിയോ ബൈബിള്‍ പ്ലെയര്‍

കൊച്ചി: ദൈവ വചനം ഓരോ കുടുംബത്തിലേക്കും എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ‘രക്ഷാ വചനം’ സമ്പൂർണ്ണ മലയാളം ഓഡിയോ ബൈബിൾ ശ്രദ്ധ നേടുന്നു. സാൻഫ്രാൻസിസ്കോയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന റോബി തോമസും എറണാകുളത്ത് സ്റ്റാർട്ടപ്പ് കമ്പനി നടത്തുന്ന സുനോജ് ആന്റണിയും ചേർന്നാണ് രക്ഷാ വചനം മലയാളം ഓഡിയോ ബൈബിൾ പുറത്തിറക്കിയിരിക്കുന്നത്.

ഇരുവരുടെയും നാലു വർഷത്തോളം നീണ്ട ശ്രമങ്ങളാണ് ഇപ്പോൾ യാഥാർഥ്യ മായിരിക്കുന്നത്. കെസിബിസിയുടെ ഓഡിയോ ബൈബിൾ അനായാസം
ഉപയോഗിക്കാവുന്ന ഒരു പ്ലയറിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് രക്ഷാ വചനം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു റേഡിയോ ഓണാക്കുന്ന ലാഘവത്തിൽ ഇത് ഉപയോഗിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

ബൈബിളിലെ അധ്യായങ്ങൾ തിരഞ്ഞെടുക്കുന്നതിനും ഇഷ്ടപ്പെട്ട അധ്യായങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നതിനും സൗകര്യമുണ്ട്. രാത്രിയിൽ നിശ്ചിത സമയത്ത് ഓഫാകുന്നതിനായി ടൈമർ സെറ്റിങ്ങും ഘടിപ്പിച്ചിട്ടുണ്ട്.

തടിയിൽ മനോഹരമായിട്ടാണ് റേഡിയോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീടുകളിൽ വചന കേൾവിക്കായി ഉപയോഗിക്കുന്നതിനും മറ്റുള്ളവർക്ക് സമ്മാനമായി നൽകുന്നതിനും രക്ഷാ വചനം ഉപയോഗിക്കാവുന്നതാണ്. രക്ഷാ വചനം ഓഡിയോ ബൈബിളിലൂടെ ലോകമെങ്ങും വചനം എത്തിക്കുകയെന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്ന് റോബിയും സിറോജ് ആന്റണിയും പറയുന്നു.

മൊബൈല്‍ ഫോണിന്റെയും ലാപ് ടോപ്പിന്റെയും സാധാരണ ഓഡിയോ പ്ലെയറുകളുടെയും എല്ലാ പരിമിതികളെയും ഒഴിവാക്കി, ആവശ്യമായ ശബ്ദമികവില്‍, ആഗ്രഹിക്കുന്നത്ര സമയം, ഇഷ്ടമുള്ള ബൈബിള്‍ ഭാഗം കേള്‍ക്കാന്‍ കഴിയുന്ന രക്ഷാവചനത്തില്‍ മലയാളം, ഇംഗ്ലീഷ് ബൈബിളുകളുടെ ശ്രാവ്യരൂപം ഉണ്ട്. കെ സി ബി സി ബൈബിള്‍ കമ്മീഷന്‍ തയ്യാറാക്കിയ ഓഡിയോ ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്. ഏതാണ്ട് 100 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന 8 ജി ബി ഉള്ള ഉള്ളടക്കമാണ് ഇത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂര്‍ പ്രവര്‍ത്തിക്കും.
വായിച്ചുകൊണ്ടിരിക്കുന്ന ഭാഗം ഏതാണെന്നു ഉപകരണത്തിന്റെ ഡിസ്‌പ്ലേയില്‍ കാണാനാകും.

രക്ഷാവചനം ബൈബിള്‍ പ്ലേയര്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന നമ്പറുകള്‍ :8089922669, 9567070515, 8592919515


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group