ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം അടക്കം ചെയ്ത പെട്ടിയിൽ ആലേഖനം ചെയ്ത വാക്കുകള്‍ ശ്രദ്ധ നേടുന്നു

ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം അടക്കം ചെയ്ത പെട്ടിയുടെ മുകളില്‍ ആലേഖനം ചെയ്ത വാക്കുകള്‍ ശ്രദ്ധ നേടുന്നു.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ മൃതസംസ്‌കാര ശുശ്രൂഷയുടെ അവസാന ഘട്ടത്തിലാണ് മൃതശരീരം അടക്കം ചെയ്ത പെട്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഭൂഗര്‍ഭ നിലവറയിലെ കല്ലറയിലെത്തിച്ചത്.

ലാറ്റിന്‍ ഭാഷയില്‍ എഴുതിയിരിക്കുന്ന ലിഖിതത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ തിരുസഭയുടെ പരമാധികാരമുള്ള മാര്‍പാപ്പയായിരുന്ന കാര്യം പ്രത്യേകം എഴുതി ചേര്‍ത്തതിനൊപ്പം എത്രകാലം അദ്ദേഹം ജീവിച്ചിരുന്നെന്നും, എത്രകാലം അദ്ദേഹം സാര്‍വ്വത്രിക സഭയെ നയിച്ചുവെന്നുമുള്ള വിവരങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പ 95 വര്‍ഷവും, 8 മാസവും, 15 ദിവസങ്ങളും ജീവിച്ചിരുന്നു. സാര്‍വ്വത്രിക സഭയെ ഭരിച്ചത്: 7 വര്‍ഷം, 10 മാസം, 9 ദിവസം- 2005 ഏപ്രില്‍ 19 മുതല്‍ 2013 ഫെബ്രുവരി 28 വരെ. ക്രിസ്തു വര്‍ഷം 2022 ഡിസംബര്‍ 31-ന് കാലം ചെയ്തു എന്നാണ് ബെനഡിക്ട് പാപ്പയുടെ ഭൗതീകശരീരം അടക്കം ചെയ്ത പെട്ടിയുടെ മുകളില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

125 കര്‍ദ്ദിനാളുമാരും നാനൂറിലധികം മെത്രാന്മാരും മൂവായിരത്തി എഴുനൂറിലധികം വൈദികരും പതിനായിരകണക്കിന് വിശ്വാസികളും പങ്കെടുത്ത സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ മൃതസംസ്‌കാര ശുശ്രൂഷയുടെ അവസാന ഘട്ടത്തിലാണ് മൃതശരീരം അടക്കം ചെയ്ത പെട്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഭൂഗര്‍ഭ നിലവറയിലെ കല്ലറയിലെത്തിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group