ലോക തൊഴിലാളി ദിനം മദ്യ വിരുദ്ധ സമിതി പ്രതിഷേധ ദിനമായി ആചരിച്ചു

സർക്കാരിന്റെ മദ്യനയത്തിനെതിരെ ലോക തൊഴിലാളി ദിനം കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു.

ലഹരി വിമുക്ത തൊഴിലാളി സമൂഹവും തൊഴിലിടങ്ങളും എന്നതാണ് പ്രതിഷേധ ദിനാചരണത്തിന്റെ മുഖ്യ സന്ദേശം.ദിനാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ നിർവ്വഹിച്ചു. ഡയറക്ടർ ഫാ.ജോർജ് നേരെ വീട്ടിൽ, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ, അതിരൂപത ഭാരവാഹികളായ കെ.എ പൗലോസ്, ചാണ്ടി ജോസ് , എം.പി. ജോസി, ഷൈബി പാപ്പച്ചൻ , സിസ്റ്റർ മരിയൂസ എന്നിവർ പ്രസംഗിച്ചു.അതിരൂപതയിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടുന്ന 15 കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനാചരണം നടത്തിയതായി മദ്യ വിരുദ്ധ സമിതി അതിരൂപത നേതൃത്വം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group