ആഗോള മാധ്യമ ദിനം: കെ.സി.ബി.സി മീഡിയ കമ്മീഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

കൊച്ചി: 56-ാം ആഗോള മാധ്യമ ദിനത്തോട് അനുബന്ധിച്ച് മാർപ്പാപ്പയുടെ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് കെ.സി.ബി.സി മീഡിയ കമ്മീഷൻ പുറത്തിറക്കുന്ന പോസ്റ്റർ ഡോ.ഏബ്രഹാം മാർ യൂലിയോസ് സംവിധായകൻ ലിയോ തദേവൂസിന് നല്കി പ്രകാശനം ചെയ്തു.

‘ഹൃദയം കൊണ്ട് കേൾക്കൂ’ എന്നതാണ് ഈ വർഷത്തെ മാർപ്പാപ്പയുടെ സന്ദേശം. ചടങ്ങിൽ സി.എം.ഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ റവ.ഡോ.മാർട്ടിൻ മള്ളാത്ത് സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പള്ളി,കെ.സി.ബി.സി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കൽ,ജോയിന്റ് സെക്രട്ടറി ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ കളപുരയ്ക്കൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി,സംവിധായകൻ ലിയോ തദ്ദേവൂസ്, കലാഭവൻ സെക്രട്ടറി കെ.എസ്.പ്രസാദ് കലാഭവൻ സാബു, സാംജി ആറാട്ടുപുഴ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group