ബനഡിക്ട് പാപ്പായ്ക്ക് ലോകം ഇന്ന് ആദരവോടെ വിട ചൊല്ലും

വത്തിക്കാൻ സിറ്റി: കാലം ചെയ്ത ബന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം ഇ​​​ന്നു ക​​​ബ​​​റ​​​ട​​​ക്കും. വത്തിക്കാൻ സമയം രാ​​​​​​​​വി​​​​​​​​ലെ 9.30‌ന് ​​​​​​​​ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​ന്ത്യ​​​​​​​​ക​​​​​​​​ർ​​​​​​​​മ​​​​​ ശു​​​​​​​​ശ്രൂ​​​​​​​​ഷ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ഫ്രാ​​​​​​​​ൻ​​​​​​​​സി​​​​​​​​സ് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ മു​​​​​​​​ഖ്യകാ​​​​​​​​ർ​​​​​​​​മി​​​​​​​​ക​​​​​​​​ത്വം വ​​​​​​​​ഹി​​​​​​​​ക്കും.

സം​​​​​​​​സ്കാ​​​​​​​​ര ശു​​​​​​​​ശ്രൂ​​​​​​​​ഷ​​​​​​​​ക​​​​​​​​ൾ ല​​​​​​​​ളി​​​​​​​​ത​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് ബ​​​​​​​​ന​​​​​​​​ഡി​​​​​​​​ക്ട് പാ​​​​​​​​പ്പ നേ​​​​​​​​ര​​​​​​​​ത്തെ ആ​​​​​​​​ഗ്ര​​​​​​​​ഹം പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​രു എ​​​​​​​​മ​​​​​​​​രി​​​​​​​​റ്റ​​​​​​​​സ് പാ​​​​​​​​പ്പ​​​​​​​​യു​​​​​​​​ടെ മൃ​​​​​​​​ത​​​​​​​​സം​​​​​​​​സ്കാ​​​​​​​​രം ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യാ​​​​​​​​ണ്.

ബ​​​​​​​​ന​​​​​​​​ഡി​​​​​​​​ക്ട് പ​​​​​​​​തി​​​​​​​​നാ​​​​​​​​റാ​​​​​​​​മ​​​​​​​​ൻ മാ​​​​​​​​ർ​​​​​​​​പാപ്പ​​​​​​​​യു​​​​​​​​ടെ ഭൗ​​​​​​​​തി​​​​​​​​ക​​​ശ​​​​​​​​രീ​​​​​​​​ര പൊ​​​​​​​​തു​​​​​​​​ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ദി​​​​​ന​​​​​മാ​​​​​യ ഇ​​​​​​​​ന്ന​​​​​​​​ലെ, സെ​​​​​​​​ന്‍റ് പീ​​​​​​​​റ്റേ​​​​​​​​ഴ്സ് ബ​​​സി​​​ലി​​​​​​​​ക്ക​​​​​​​​യി​​​​​​​​ൽ ആ​​​​​​​​ദ​​​​​​​​ര​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ വ​​​​​​​​ൻ ജ​​​​​​​​ന​​​​​​​​ക്കൂ​​​​​​​​ട്ട​​​​​​​​മാ​​​​​ണെ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. തി​​​​​​​​ങ്ക​​​​​​​​ൾ, ചൊ​​​​​​​​വ്വ ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി 1,35,000 പേ​​​​​​​​ർ പ്രിയ ​​​ പാ​​​​​​​​പ്പ​​​​​​​​യ്ക്ക് ആ​​​​​​​​ദ​​​​​​​​ര​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നെ​​​​​​​​ത്തി. ഇ​​​ന്ന​​​ലെ​​​യും പ​​​​​​​​തി​​​​​​​​നാ​​​​​​​​യി​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ സെ​​​​​​​​ന്‍റ് പീ​​​​​​​​റ്റേ​​​​​​​​ഴ്സ് ബ​​​​​​​​സി​​​ലി​​​​​​​​ക്ക​​​​​​​​യി​​​​​​​​ൽ എ​​​​​​​​ത്തിയിരുന്നു.

ഇ​​ന്ന​​ലെ പോ​​​​​​​​ൾ ആ​​​​​​​​റാ​​​​​​​​മ​​​​​​​​ൻ ഹാ​​​​​​​​ളി​​​​​​​​ൽ പ​​​​​​​​തി​​​​​​​​വു പൊ​​​​​​​​തു​​​​​​​​ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​ക്കി​​​​​​​​ടെ​​​​​​​​ ഫ്രാ​​​​​​​​ൻ​​​​​​​​സി​​​​​​​​സ് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ എ​​​​​​​​മ​​​​​​​​രി​​​​​​​​റ്റ​​​​​​​​സ് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ ബ​​​​​​​​ന​​​​​​​​ഡി​​​​​​​​ക്ട് പ​​​​​​​​തി​​​​​​​​നാ​​​​​​​​റാ​​​​​​​​മ​​​​​​​​ൻ പപ്പയുടെ തീ​​​​​​​​ക്ഷ്ണ​​​​​​​​വും സൗ​​​​​​​​മ്യ​​​​​​​​വു​​​മാ​​​യ ചി​​​​​​​​ന്താ​​​​​​​​ഗ​​​​​​​​തി​​​​​​​​യെ കുറിച്ച് വീണ്ടും പറഞ്ഞു. ​​​​

​​​​പ​​​​​​​​തി​​​​​​​​വു പൊ​​​​​​​​തു​​​​​​​​സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശന​​​​​​​ത്തി​​​​​​​​നെ​​​​​​​​ത്തി​​​​​​​​യ ഫ്രാ​​​​​​​​ൻ​​​​​​​​സി​​​​​​​​സ് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ​​​​​​​​യെ വി​​​​​​​​വാ ഇ​​​​​​​​ൽ പാ​​​​​​​​പ്പ (മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ നീ​​​​​​​​ണാ​​​​​​​​ൾ വാ​​​​​​​​ഴ​​​​​​​​ട്ടെ) വി​​​​​​​​ളി​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു ജ​​​​​​​​ന​​​​​​​​ക്കൂ​​​​​​​​ട്ടം സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. ഫ്രാ​​​​​​​​ൻ​​​​​​​​സി​​​​​​​​സ് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ ബന​​​​​​​​ഡി​​​​​​​​ക്ട് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് പ​​​​​​​​രാ​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​നം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ ജ​​​​​​​​ന​​​​​​​​ക്കൂ​​​​​​​​ട്ടം ഹ​​​​​​​​ർ​​​​​​​​ഷാ​​​​​​​​ര​​​​​​​​വവും മു​​​​​​​​ഴ​​​​​​​​ക്കി. അ​​​​​​​​ദ്ദേ​​​​​​​​ഹം മ​​​​​​​​ഹാ​​​​​​​​നാ​​​​​​​​യ ദൈ​​​​​​​​വ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​ജ്ഞ​​​​​​​​നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ തീ​​​​​​​​ക്ഷ്ണ​​​​​​​​വും സൗ​​​​​​​​മ്യ​​​​​​​​വു​​​​​​​​മാ​​​​​​​​യ ചി​​​​​​​​ന്ത​​​​​​​​ക​​​​​​​​ൾ ക്രൈ​​​​​​​​സ്ത​​​​​​​​വസ​​​​​​​​ഭ​​​​​​​​യെ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചു​​​​​​​​ള്ള​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു; ദൈ​​​​​വ​​​​​വ​​​​​ഴി​​യേ അ​​​​​ദ്ദേ​​​​​ഹം ന​​​​​മ്മെ ന​​​​​യി​​​ച്ചു- ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group