ശതോത്തര രജത ജൂബിലിയുടെ ഭാഗമായി വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുമായി മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് ദേവാലയം..

മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് ദൈവാലയം സ്ഥാപിതമായതിന്റ ശതോത്തര സുവർണ ജൂബിലിയും ഇടവക ആയതിന്റെ ശതോത്തരരജത ജൂബിലിയും ആഘോഷിച്ചു. അഭി. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിച്ചു, തുടർന്ന് ജൂബിലി ദീപം തെളിച്ചു. ജൂബിലിയോടാനുബന്ധിച്ചുള്ള വിവിധ പദ്ധതി കളുടെ ഉൽഘാടനം അഭി. പിതാവ് നിർവഹിച്ചു.

JUBILEE PROJECTS –

1. പന്ത്രണ്ട് ഭൂരഹിതരായ കുടുംബങ്ങൾക്ക് വീട് വയ്ക്കുവാൻ സ്ഥലം നൽകി.

2. ഭവനനിർമ്മാണ ത്തിനുള്ള ശില ആശീർവദിച്ചു നൽകി.

3. നാലോ അതിലധികമോ കുട്ടികളുള്ള ഇടവകയിലെ ദമ്പതികൾക്ക് ക്യാഷ് അവാർഡ് നൽകി.

4. ‘ബേത്‌സഥാ’ ചികിത്സാപദ്ധതിയിക്ക് തുടക്കം കുറിച്ചു.

5. ജൂബിലി സ്മാരകമായി ഈ വർഷം മുതൽ ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന നിർധനരായ രണ്ട് കുടുംബങ്ങൾക്ക് വീടിന്റെ അറ്റകുറ്റ പണികൾക്ക് സാമ്പത്തിക സഹായം നൽകുന്നു.

6. ഈ ഇടവകയിലെ 4 കുട്ടികളിൽ കൂടുതലുള്ള നിർധനരായ 2 കുടുംബങ്ങൾക്ക് ജൂബിലി സ്മാരകമായി എല്ലാ മാസവും 10000 രൂപ വച്ച് ഒരു വർഷത്തേക്ക് നൽകുന്നു.

7. ഇടവകയുടെ ചരിത്രവും ആരാധനക്രമ- ജൂബിലിവർഷ കലണ്ടറും പ്രകാശനം ചെയ്തു.

8. ഇടവകകലോത്സവത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം അഭി. പിതാവ് നിർവഹിച്ചു

9. Home Project വഴി ഇടവകയിൽ പൂർത്തിയാക്കിയ മൂന്നാമത്തെ ഭവനത്തിന്റെ ആശീർവാദം അഭി. പിതാവ് നിർവഹിച്ചു.

10. കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട ഈ ഇടവകയിലെ കുട്ടികൾക്ക് കുട്ടികൾക്ക് ബാബു ചാഴികാടൻ ഫൌണ്ടേഷൻ നിർമിച്ചുനൽകുന്ന വീടിന്റെ ശിലാസ്ഥാപനം അഭി. പിതാവ് നിർവഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group