സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പിന് നവംബർ 11വരെ അപേക്ഷിക്കാം..

ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെട്ട ക്രിസ്ത്യൻ ലാറ്റിൻ കാത്തലിക് ,മുസ്ലീം, പരിവർത്തിത ക്രിസ്ത്യൻ തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക്, ബിരുദത്തിനും ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പഠിക്കാനുള്ള CH മുഹമ്മദ് കോയ സ്കോളർഷിപ്പിന് (Renewal) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ സമർപ്പണത്തിന്റെ അവസാന തിയതി നവംബർ 11 ആണ്. ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്, റിന്യൂവൽ അപേക്ഷകളാണ്. പുതുതായി അപേക്ഷ സമർപ്പിക്കുന്നതിന്, മറ്റൊരവസരം നൽകുന്നതായിരിക്കും.

അപേക്ഷകയുടെ കുടുംബത്തിന്റെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകയ്ക്ക്, യോഗ്യതാ പരീക്ഷയിൽ ചുരുങ്ങിയത് 50% മാർക്കെങ്കിലും ലഭിച്ചിരിക്കണം. സ്വാശ്രയകോളേജുകളിലെ സർക്കാർ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചവർക്കും റിന്യൂവലിന് അപേക്ഷിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ

* Bank passbook

* Mark list copy /Affidavit if result not

* declared

* Income certificate

* Hostel fee receipt

ഓൺ ലൈൻ അപേക്ഷാ സമർപ്പണത്തിന്

http://dcescholarship.kerala.gov.in/dmw/


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group