യുവ നേതാവ് സെമിനാരിയിലേക്ക്

മേയറാകാനുള്ള അവസരം ഉപേക്ഷിച്ച്, രാഷ്ട്രീയരംഗം വെച്ചുനീട്ടിയ വൻ സാധ്യതകളോട് വിട ചൊല്ലി അയർലൻഡിലെ യുവ നേതാവ് സെമിനാരിയിലേക്ക്. ഐറിഷ് നഗരമായ ക്ലെയർ കൗണ്ടി കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ മാർക്ക് നെസ്റ്ററാണ് മേയർ പദവിയിലേക്കുള്ള ക്ഷണം നിരസിച്ച് ദൈവവിളി തിരിഞ്ഞെടുത്ത യുവനേതാവ്. ദൈവവിളിയോട് ‘യേസ്’ മൂളാൻ രാഷ്ട്രീയ രംഗത്തെ വലിയ സാധ്യതകളോട് സധൈര്യം ‘നോ’ പറഞ്ഞ ഈ 27 വയസുകാരന്റെ നിശ്ചയദാർഢ്യം അനേകരെ അത്ഭുതപ്പെടുത്തുകയാണിപ്പോൾ.

കത്തോലിക്കാ കുടുംബത്തിൽ ജനിച്ച മാർക്ക് നെസ്റ്റർ കുട്ടിക്കാലം മുതൽതന്നെ ദൈവീക കാര്യങ്ങളിൽ തൽപ്പരനായിരുന്നു. എന്നാൽ, കൗമാരപ്രായത്തിൽ കുടുംബം സഭയിൽ നിന്ന് അകന്നു. അതോടെ കൗദാശിക ജീവിതം കുടുംബത്തിൽ നിർബന്ധമല്ലാത്ത സംഗതികളായി മാറിയെങ്കിലും മാർക്ക് തന്റെ വിശ്വാസത്തിൽ നിന്നോ കൗദാശിക ജീവിതത്തിൽനിന്നോ പിൻവാങ്ങിയില്ല. വൈദീകനാകാൻ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും, സഭയെ ഇകഴ്ത്തുന്ന മാധ്യമ ഇടപെടലുകൾ അതിൽനിന്ന് അകലം പാലിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

വിഖ്യാത എക്യുമെനിക്കൽ പ്രാർത്ഥനാ കൂട്ടായ്മയായി ഫ്രാൻസിലെ ‘തെയ്‌സേ പ്രാർത്ഥന’യിൽ പങ്കെടുക്കാൻ ലഭിച്ച അവസരമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group