ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാൻ യുവജനങ്ങൾ ധൈര്യം കാണിക്കണം : മാർപാപ്പാ

വത്തിക്കാൻ സിറ്റി : ഭൂ​​​​മി​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണത്തിനായി ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ധൈ​​​​ര്യം യു​​​​വ​​​​ജ​​​​നങ്ങൾ കാ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പാ.

പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ക​​​​രും സാ​​​​മ്പത്തിക ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​രും അ​​​​ട​​​​ക്ക​​​​മു​​​​ള്ള യു​​​​വ​​​​തീ​​​​യു​​​​വാ​​​​ക്ക​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പാപ്പാ.

ഭൂ​​​​മി​​​​യു​​​​ടെ​​​​യും പ​​​​രി​​​​സ്ഥി​​​​തി​​​​യു​​​​ടെ​​​​യും സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പു​​​​തു​​​​ദ​​​​ർ​​​​ശ​​​​നം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന ആ​​​​ഗോ​​​​ള സാ​​​​മ്പത്തി​​​​ക​​​​ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ക​​​​ത മാ​​​​ർ​​​​പാ​​​​പ്പ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ന​​​​മ്മ​​​​ൾ ഈ ​​​​വ​​​​ഴി​​​​യി​​​​ലൂ​​​​ടെ മു​​​​ന്നോ​​​​ട്ടു പോ​​​​യി ഏ​​​​റെ കാ​​​​ര്യ​​​​ങ്ങ​​​​ൾ ചെ​​​​യ്യേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. പോ​​​​യ ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ ന​​​​മു​​​​ക്ക് സമ്പ​​​​ന്ന​​​​മാ​​​​യ പാരമ്പര്യം സ​​​​മ്മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്; പ​​​​ക്ഷേ, ഭൂ​​​​മി​​​​യെ എ​​​​ങ്ങ​​​​നെ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നോ സ​​​​മാ​​​​ധാ​​​​നം എ​​​​ങ്ങ​​​​നെ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നോ ന​​​​മു​​​​ക്ക​​​​റി​​​​ഞ്ഞു​​​​കൂ​​​​ടെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group