ദുരന്ത മുഖത്ത് സഹായഹസ്തവുമായി പാലാ രൂപതയിലെ യുവജനങ്ങൾ…

ഉരുൾപൊട്ടൽ മൂലവും പ്രകൃതിക്ഷോഭം മൂലം ദുരന്തം വിതച്ച കൂട്ടിക്കല്‍, ഏന്തയാര്‍, ഇളംകാട്, കാവാലി പ്രദേശങ്ങളിലേക്ക് സഹായഹസ്തവുമായി പാലാ രൂപതയിലെ യുവജനങ്ങള്‍. പാലായില്‍ പൊങ്ങിയ വെള്ളം ഇറങ്ങി യാത്ര സാധ്യമായതു മുതല്‍ രൂപതയിലെ വിവിധ എസ്എംവൈഎം യൂണിറ്റുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കാലം യുവജനങ്ങള്‍ വീടുകള്‍, കടകള്‍, വഴികള്‍, കിണറുകള്‍ തുടങ്ങിയവ വൃത്തിയാക്കുകയും, ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, കുടിവെള്ളം, മറ്റാവശ്യസാധനങ്ങള്‍ തുടങ്ങിയവ എത്തിക്കുകയും ചെയ്തു. ഇതോടൊപ്പം സാമ്പത്തിക സഹായവും നല്‍കി.കൂട്ടിക്കല്‍, ഏന്തയാര്‍ ഇടവകകളിലെ ഇടവക വികാരിമാരുടെയും സഹവികാരിമാരുടെയും കൈ ക്കാരന്മാരുടെയും സഹായത്തോടെയാണ് യുവജനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എസ്എംവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, റീജന്റ് ബ്രദര്‍ ജെയിംസ് ആലിന്‍ച്ചുവട്ടില്‍, പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ 17 ഫൊറോനകളിലെയും വിവിധ യൂണിറ്റുകളിലെ യുവജനങ്ങള്‍ ടീമുകളായി തിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്.പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും യുവജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group