ജപമാല മാസത്തോട് അനുബന്ധിച്ച് കൂറ്റന്‍ ജപമാല ഒരുക്കി യുവജനങ്ങള്‍

ജപമാല മാസത്തോട് അനുബന്ധിച്ച് മാണ്ഡ്യ രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് കൊത്തനുര്‍ ഇടവകയിലെ യുവജനങ്ങള്‍ ഒരുക്കിയ കൂറ്റന്‍ ജപമാല ശ്രദ്ധേയമാകുന്നു.

ചാവറ യൂത്ത് സംഘടനയുടെ നേതൃത്വത്തിലായിരുന്നു ജപമാല നിര്‍മ്മാണം. ഒക്ടോബര്‍ മാസം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം ‘ഇടവകക്കൊരു ജപമാല’എന്ന ലക്ഷ്യത്തോടെയാണ് സമ്പൂര്‍ണ്ണ ജപമാല തീര്‍ത്തത്. ജപമാല ചൊല്ലി ജപമാല കോര്‍ത്ത യുവജനങ്ങള്‍ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ പൂവതിനാലിന്റെയും സഹവികാരി ഫാ. ദീപു പാറയിലിന്റെയും നേതൃത്വത്തില്‍ ന്യൂസ് പേപ്പര്‍ പള്‍പ്പ് ഉപയോഗിച്ച് നാച്ചുറല്‍ രീതിയിലാണ് ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. യുവജനങ്ങളുടെ രണ്ടാഴ്ചത്തെ ശ്രമഫലമായാണ് ജപമാല പൂര്‍ത്തിയാക്കിയത്. പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസോടെ ജപമാല ചൊല്ലിയാണ് ഓരോ ദിവസത്തെയും പണികള്‍ യുവജനങ്ങൾ മുന്നോട്ടു കൊണ്ടു പോയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group