യുവജനങ്ങൾ നന്മയുടെ വക്താക്കൾ: മാർ പാംപ്ലാനി

തളിപ്പറമ്പ്: കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുന്ന യുവജനങ്ങൾ നന്മയുടെ വക്താക്കളാണെന്ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കെസിവൈഎം തലശ്ശേരി അതിരൂപതയുടെ 2021- 2022 പ്രവർത്തനവർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗായിക എലിസബത്ത് എസ് മാത്യു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എയ്ഞ്ചൽ ജോസ്, ആറാം റാങ്ക് നേടിയ സോന ജോൺ, കെഎഎസ് പരീക്ഷയിൽ റാങ്ക് ജേതാവ് അഖില ചാക്കോ, ലോക കൈയക്ഷര മത്സരത്തിൽ ആർട്ടിസ്റ്റിക് വിഭാ ഗത്തിൽ ഒന്നാംസ്ഥാനം നേടിയ ആൻമരിയ ബിജു 2020-2021 വർ ഷത്തെ സമിതി അംഗങ്ങൾ എന്നിവരെ മാർ ജോസഫ് പാംപ്ലാനി ആദരിച്ചു.കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡന്റ് ജോയൽ ജോസഫ് തൊട്ടിയിൽ അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group