അതിരുകള്‍ വിസ്തൃതമാക്കാനുള്ള വേദിയാണ് യുവജന സംഗമം : ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി : 2023ല്‍ ലിസ്ബണില്‍ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വീഡിയോ സന്ദേശം അയച്ച് ഫ്രാൻസിസ് മാർപാപ്പ. അതിരുകള്‍ വിസ്തൃതമാക്കാനുള്ള വേദികളാണ് യുവജന സംഗമങ്ങളെന്ന് പാപ്പാ സന്ദേശത്തിൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള ക്രൈസ്തവ യുവജനങ്ങള്‍ പോര്‍ച്ചുഗലിലെ ലിബ്സണില്‍ നടക്കുന്ന ലോക യുവജന ദിനത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുപ്പുകൾ നടത്തവേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വീഡിയോ സന്ദേശം അയച്ചത്.

2023 ഓഗസ്റ്റ് 1-6 തീയതികളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 400,000 യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞെന്നും പാപ്പ വ്യക്തമാക്കി.

പോര്‍ച്ചുഗീസ് തലസ്ഥാനത്ത് സമ്മേളിക്കാനുള്ള യുവജനങ്ങളുടെ ആവേശം തന്നെ സന്തോഷഭരിതനാക്കുന്നതായി അറിയിച്ച പാപ്പ, സംഗമത്തില്‍ പങ്കെടുക്കാനുള്ള യുവജനങ്ങളുടെ തീക്ഷ്ണതക്ക് ആഴത്തിലുള്ള വിശ്വാസമാണ് കാരണമെന്നും പറഞ്ഞു.
തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും മതിലുകള്‍ ഭേദിക്കാനും അതിരുകള്‍ വിസ്തൃതമാക്കാനുമുള്ള അവസരമാണ് ലോകയുവജന സംഗമത്തിലൂടെ വച്ചുനീട്ടപ്പെടുന്നതെന്നും പാപ്പ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group