‘യൂ​​​​ത്ത് വാ​​​​ക് വിത്ത് മ​​ദ​​​​ര്‍ തെ​​​​രേ​​​​സ’ സമൂഹത്തിന് വലിയ മാതൃക : മാർ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാണിയപ്പുരയ്ക്കൽ

ശാ​​​​രീ​​​​രി​​​​ക​​​​വും മാ​​​​ന​​​​സി​​​​ക​​​​വു​​​​മാ​​​​യി അ​​​​വ​​​​ശ​​​​ത അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ പ​​​​ക്ഷ​​​​ത്തു നി​​​​ല്‍​ക്കാ​​​​ന്‍ ആ​​​​ഹ്വാ​​​​നം​​​ ചെ​​​​യ്​​​​ത് ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ യൂ​​​​ത്ത് കൗ​​​​ണ്‍​സി​​​​ല്‍ ആ​​​​രം​​​​ഭം കു​​​​റി​​​​ക്കു​​​​ന്ന ‘മ​​​​ദ​​​​ര്‍ തെ​​​​രേ​​​​സ​​​​യോ​​​​ടൊ​​​​പ്പം യൂ​​​​ത്ത് വാ​​​​ക്’ എ​​​​ന്ന ദ​​​​ശ​​​​ദി​​​​ന കാ​​​​രു​​​​ണ്യോ​​​​ത്സ​​​​വം ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് കൈ​​​​ത്താ​​​​ങ്ങാ​​​​വു​​​​മെ​​​​ന്നും വ​​​​ലി​​​​യ മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്നും സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ കൂ​​​​രി​​​​യ ബി​​​​ഷ​​​​പ് മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​യ്​​​​ക്ക​​​​ല്‍. പ​​​​ദ്ധ​​​​തി​​​​ക്ക് സ​​​​ഭ​​​​യു​​​​ടെ പൂ​​​​ര്‍​ണപി​​​​ന്തു​​​​ണ​​​​യും അ​​​​ദ്ദേ​​​​ഹം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു.

പ​​​ദ്ധ​​​തി​​​യു​​​ടെ ഗ്ലോ​​​​ബ​​​​ല്‍ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം എ​​​​റ​​​​ണാ​​​​കു​​​​ളം കു​​​​സു​​​​മ​​​​ഗി​​​​രി സെ​​​​ന്‍റ​​​​റി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ നൂ​​​​റ്റി​​​നാ​​​​ലാം വാ​​​​ര്‍​ഷി​​​​ക​​​​വേ​​​​ള​​​​യി​​​​ല്‍ 104 ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ല്‍ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ട​​​​ന്നു​​​ചെ​​​​ല്ലു​​​​ക​​​​യും കൂ​​​​ടെ​​​​യു​​​​ണ്ട് എ​​​​ന്ന സ​​​​ന്ദേ​​​​ശം ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഈ ​​​​പ​​​​ദ്ധ​​​​തി മ​​​​ദ​​​​ര്‍ തെ​​​​രേ​​​​സ​​​​യു​​​​ടെ ജ​​​​ന്മ​​​ദി​​​​ന​​​​മാ​​​​യ 26 മു​​​​ത​​​​ല്‍ മ​​​​ദ​​​​ര്‍ തെ​​​​രേ​​​​സ ഓ​​​​ര്‍മ്മ ദി​​​​വ​​​​സ​​​​മാ​​​​യ സെ​​​​പ്റ്റം​​​​ബ​​​​ര്‍ അ​​​​ഞ്ച് വ​​​​രെ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​ക.​

ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​ന്‍റ് അ​​​​ഡ്വ.​ ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കാ​​​​രു​​​​ണ്യോ​​​​ത്സ​​​​വ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കു​​​​സു​​​​മ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ ടെ​​​​ല്‍​മ​​​​യെ മാ​​​​ര്‍ വാ​​​​ണി​​​​യ​​​​പു​​​​ര​​​​ക്ക​​​​ലും ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ല​​​​വും ചേ​​​​ര്‍​ന്ന് പൊ​​​​ന്നാ​​​​ട​​​​യ​​​​ണി​​​​യിച്ചും പ്ര​​​​ശ​​​​സ്തി പ​​​​ത്രം ന​​​​ല്‍​കി​​​യും ആ​​​​ദ​​​​രി​​​ച്ചു. രൂ​​​​പ​​​​താ ത​​​​ല കാ​​​​രു​​​​ണ്യോ​​​​ത്സ​​​​വ​​​​ങ്ങ​​​​ളി​​​​ല്‍ തെ​​​​ളി​​​​യി​​​​ക്കാ​​​​നു​​​​ള്ള സ്‌​​​​നേ​​​​ഹ​​​ദീ​​​​പ​​​​ങ്ങ​​​​ള്‍ മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍ ഗ്ലോ​​​​ബ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ യൂ​​​​ത്ത് കൗ​​​​ണ്‍​സി​​​​ല്‍ ഗ്ലോ​​​​ബ​​​​ല്‍ കോ ​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍​മാ​​​​രാ​​​​യ ബി​​​​നു ഡൊ​​​​മി​​​​നി​​​​ക്, സി​​​​ജോ ഇ​​​​ല​​​​ന്തൂ​​​​ര്‍, അ​​​​നൂ​​​​പ് പു​​​​ന്ന​​​​പ്പു​​​​ഴ, ജോ​​​​യ്‌​​​​സ് മേ​​​​രി ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ര്‍​ക്ക് കൈ​​​​മാ​​​​റി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group