സിറിയയിൽ ആദ്യ വ്യോമാക്രമണം നടത്തി ബൈഡൻ ഭരണകൂടം

ഇറാഖിലെ US സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരവുമായി ബൈഡൻ ഭരണകൂടം സിറിയയിൽ ആദ്യ വ്യോമാക്രമണം നടത്തി.പ്രസിഡന്റ് ജോബൈധൻ അധികാരമേറ്റശേഷം അമേരിക്ക നടത്തിയ ആദ്യത്തെ വ്യോമാക്രമണമാണിത് .ഇറാഖിലെ US ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് US സൈനിക താവളത്തിനു നേരെ ഇറാനിയൻ പിന്തുണയുള്ള മിലിഷിയ ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് അമേരിക്ക സിറിയയിൽ വ്യോമാക്രമണം നടത്തിയത്.സിറിയയിലെ അമേരിക്കയുടെ വ്യോമാക്രമണത്തിൽ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ്സിലെ 22 പേരും ഷിയ അർധസൈനികരും കൊല്ലപ്പെട്ടതായും കുർദിഷ് എർബിൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ റോക്കെറ്റുകൾ പതിച്ചതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സിറിയയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന സിറിയൻ ജനങ്ങളെ സംരക്ഷിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ അന്താരാഷ്‌ട്ര സമൂഹത്തോട് വീണ്ടും അഭ്യർത്ഥന നടത്തി.രാജ്യത്ത് നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും പൗരന്മാരുടെ ജീവിതവും ക്ഷേമവും സംരക്ഷിക്കുവാൻ ഭരണാധികാരികൾ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാകുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ച് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group