ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ രക്തസാക്ഷിത്വ ചൂടിയ വിശുദ്ധ വിന്‍സെന്റ് നാലാം നൂറ്റാണ്ടിന്റെ അവസാനംവരെ ആഫ്രിക്കയിലെ ദേവാലയങ്ങളില്‍ വിശുദ്ധൻ പ്രവര്‍ത്തനങ്ങള്‍ വായിച്ചിരുന്നു.വിശുദ്ധന്റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള ലേഖനപ്രകാരം സ്പെയിനിലെ സറഗോസയിലാണ് വിശുദ്ധന് ജനിച്ചത്.മെത്രാനായിരുന്ന വലേരിയൂസിന്റെ കീഴില്‍ വിശുദ്ധന് ഉന്നത വിദ്യാഭ്യാസം നേടി .അപ്പോൾ അവിടുത്തെ ഗവർണർ ആയിരുന്ന ഡാസിയാന്റെ ഉത്തരവിന്മേല് വിശുദ്ധനേയും അദ്ദേഹത്തിന്റെ മെത്രാനെയും ബന്ധനസ്ഥരാക്കി കുറെ കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. കൊടും ക്രൂരതകൾ അവർക്കെതിരെ ഉണ്ടായി .ഒടുവിൽ ദൈവസന്നിധിയില്‍ യാത്രയായിവിശുദ്ധന്റെ മൃതദേഹം കഴുകന്മാര്ക്ക് ഭക്ഷണമാകുവാന്‍ എറിഞ്ഞുകൊടുത്തെങ്കിലും ഒരു കാക്ക അതിനു ചുറ്റും സംരക്ഷകനായി നിലകൊണ്ടു, ഡാല്‍മാഷിയായിലുള്ള സലോണയിലെ ബസലിക്കയില്‍ നിന്നും കണ്ടെത്തിയ ആറോ, ഏഴോ നൂറ്റാണ്ടിലെ ഒരു സ്തംഭത്തില്‍ വിശുദ്ധന്റെ സ്തുതികള്‍ കൊത്തിവെച്ചിരിക്കുന്നതായി കാണാന്‍ സാധിയ്ക്കും റോമന്‍ രക്തസാക്ഷി പട്ടികയില്‍ ജനുവരി 22നാണ് ഈ വിശുദ്ധ വിന്‍സെന്റിന്റെ മധ്യസ്ഥ തിരുനാള്‍ ദിനമായി സൂചിപ്പിച്ചിട്ടുള്ളത്.